കൊടകര കേസ്: കെ സുരേന്ദ്രനെ നേരിട്ട് പിന്തുണയ്ക്കാതെ ശോഭാ സുരേന്ദ്രൻ

കൊടകര കുഴല്‍പ്പണ കേസില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ പ്രത്യക്ഷത്തില്‍ പിന്തുണയ്ക്കാതെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍.കാര്യങ്ങളെല്ലാം സുരേന്ദ്രന്‍ തന്നെ വിശദീകരിക്കുന്നുണ്ടെന്നും വ്യക്തികളല്ല പാര്‍ട്ടി എന്നുമാണ് ശോഭയുടെ പ്രതികരണം.

‘പറയുന്നതിനെല്ലാം സുരേന്ദ്രന്‍ വിശദീകരണം നല്‍കുന്നുണ്ട്. വ്യക്തികളല്ല പാര്‍ട്ടി. കേസില്‍ നിയമ നടപടികള്‍ക്ക് അദ്ദേഹം വിധേയനാകുന്നില്ലെങ്കില്‍ ആഭ്യന്തര വകുപ്പിന് പരിശോധിക്കാം,’ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

കൊടകര കുഴല്‍പ്പണ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നാണ് കെ. സുരേന്ദ്രന്‍ പറഞ്ഞത്.വ്യക്തിപരമായി തനിക്കെതിരെയുള്ള കേസുകള്‍ ശ്രദ്ധിക്കുന്നതേയില്ലെന്നും പാര്‍ട്ടി കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഇത് സാക്ഷിമൊഴി എടുക്കാനുള്ള നോട്ടീസ് മാത്രമാണ്. എന്ന് ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ല. പറഞ്ഞ ദിവസം തന്നെ ഹാജരാകണമെന്ന് നിര്‍ബന്ധമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കൊടകര കുഴല്‍പ്പണ കേസില്‍ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് നിര്‍ദേശം.

കെ. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടില്‍ നേരിട്ടെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കിയത്. കൊടകര കുഴല്‍പ്പണ കേസില്‍ സുരേന്ദ്രനെ ചോദ്യം ചെയ്തേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ വന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News