തൃശ്ശൂര്‍ ജില്ലയില്‍ 1450 പേര്‍ക്കും തിരുവനന്തപുരത്ത് 1,113 പേർക്കും കൂടി കൊവിഡ്

തൃശ്ശൂർ ജില്ലയിൽ ഇന്ന് 1450 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 1856 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,887 ആണ്. തൃശ്ശൂർ സ്വദേശികളായ 112 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,77,527 ആണ്. 2,66,992 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.41% ആണ്.ജില്ലയിൽ ഇന്ന് സമ്പർക്കം വഴി 1,443 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,113 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,471 പേർ രോഗമുക്തരായി. 8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 8,991പേർ ചികിത്സയിലുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 1,011 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 2 പേർ ആരോഗ്യ പ്രവർത്തകരാണ്.പുതുതായി 2,322 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി.3,299 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 36,104 ആയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here