ഊർജ്ജയാൻ പദ്ധതി തൃശ്ശൂര്‍ ജില്ലയിൽ സമ്പൂർണമായി നടപ്പിലാക്കും: മന്ത്രി കെ രാജൻ

ഊർജ്ജയാൻ പദ്ധതി തൃശ്ശൂര്‍ ജില്ലയിൽ സമ്പൂർണമായി നടപ്പിലാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഒല്ലൂർ നിയോജക മണ്ഡലത്തിലെ ഊർജ്ജയാൻ പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് നാം ഓരോരുത്തരും ജീവിക്കണമെന്നും വിദ്യാർത്ഥികൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

എനർജി മാനേജ്മെന്‍റ് സെന്‍റർ ഗവണ്‍മെന്‍റ് കേരള തൃശൂർ ജില്ലഘടകത്തിന്‍റെ നേതൃത്വത്തിൽ സുസ്ഥിര ജീവിതം ഊർജ്ജസംരക്ഷണത്തിലൂടെ എന്ന സന്ദേശം പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

വിദ്യാർത്ഥികൾക്കുള്ള ഊർജ്ജ ഡയറിയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ രവി അധ്യക്ഷത വഹിച്ചു. തൃശൂർ മേയർ എം.കെ.വർഗീസ് മുഖ്യതിഥിയായി. എനർജി മാനേജ്മെൻ്റ് സെൻ്റർ ഡയറക്ടർ ഡോ.ആർ. ഹരികുമാർ, ജില്ലാ കോഓർഡിനേറ്റർ ഡോ .ടി.വി.വിമൽകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ, എനർജി മാനേജ്മെൻ്റ്, വിദ്യാഭ്യാസ വകുപ്പ്, വൈദ്യുതി വകുപ്പ് പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ഓൺലൈനായി ഉദ്ഘാടനത്തിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here