കൊവിഡ് മൂലം മരിച്ചവരുടെ പേരുകള്‍ പ്രസിദ്ധീകരിച്ച് ആരോഗ്യവകുപ്പ്

കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്.ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിലാണ് പേര് വിവരങ്ങൾ പുറത്തുവിട്ടത്.

കൊവിഡ് മരണങ്ങൾക്ക് പുറമെ, രോഗമുക്തി നിരക്ക്, രോമുക്തരായവരുടെ എണ്ണം, തുടങ്ങി കൊവിഡുമായി ബന്ധപ്പെട്ട കണക്കുകളെല്ലാം വെബ്‌സൈറ്റിൽ കൃത്യമായി നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് കൊവിഡ് മരണം സ്ഥിരീകരിച്ച 135 പേരുടെ പേരുകളാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചത്. മരിച്ചവരുടെ പേരടക്കമുള്ള വിവരങ്ങൾ ഇന്ന് മുതൽ ജില്ലാതലത്തിലാണ് പ്രസിദ്ധീകരിക്കുക.

അതേസമയം ഔദ്യോഗിക പട്ടികയിൽ നിന്ന് വിട്ടുപോയ കൊവിഡ് മരണങ്ങൾ കണ്ടെത്താനുള്ള നടപടിക്ക് സർക്കാർ നിർദ്ദേശം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here