ഒമാനിൽ കൊവിഡ് ബാധിച്ച് മൂന്നു മലയാളികൾ മരിച്ചു

ഒമാനിൽ കൊവിഡ് മൂലം മൂന്നു മലയാളികൾ കൂടി മരിച്ചു .മലപ്പുറം വളാഞ്ചേരി വലിയ കുന്ന്, കൊടുമുടി സ്വദേശി പതിയാൻ പറമ്പിൽ സാബിത് , തൃശൂർ പറവട്ടാണി സ്വദേശി എടപ്പാറ വീട്ടിൽ വിൽസൺ മൈക്കിൾ , മലപ്പുറം പെരിന്തൽമണ്ണ താഴേക്കോട് സ്വദേശി കൊളച്ചാലി അബൂബക്കർ  എന്നിവരാണ് മരിച്ചത് .

സുവൈകിൽ ദോസ്തീൻ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു സാബിത്. തൃശൂർ പറവട്ടാണി സ്വദേശി വിൽസൺ മൈക്കിൾ കഴിഞ്ഞ 25 വർഷമായി ഒമാനിൽ ഹെവി ഡ്രൈവറായി ജോലി ചെയ്​ത്​ വരുകയായിരുന്നു.

അൽ കൗസർ വാട്ടർ കമ്പനിയിൽ ആണ് താഴേക്കോട് സ്വദേശി കൊളച്ചാലി അബൂബക്കർ ജോലി ചെയ്തിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here