വൈദ്യുതി ബില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിഛേദിക്കുമെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധം

വൈദ്യുതി ബിൽ കുടിശ്ശിക അടച്ചില്ലെങ്കിൽ കണക്ഷൻ വിഛേദിക്കും എന്ന രീതിയിൽ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്ത വസ്തുതാ വിരുദ്ധം. ഇത്തരത്തിൽ കണക്ഷൻ വിഛേദിക്കാനുള്ള ഒരു തീരുമാനവും സർക്കാർ തലത്തിൽ എടുത്തിട്ടില്ല.

മുഖ്യമന്ത്രിയുടെ മേയ് അഞ്ചാം തീയതിയിലെ പത്രസമ്മേളനത്തിൽ കെ എസ് ഇ ബിയുടെ കുടിശ്ശിക പിരിവ് രണ്ടുമാസത്തേക്ക് നിർത്തിവയ്ക്കും എന്ന് അറിയിച്ചിരുന്നു. ഇതാണ് നിലവിലെ സ്ഥിതി.

കുടിശ്ശികയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ നിലവില്‍ വൈദ്യുതി വിഛേദിക്കണ്ട എന്നുള്ള കാര്യത്തില്‍ മാറ്റം വരുത്തുന്നതില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുകയുള്ളൂ. അതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News