കര്‍ണാടകത്തില്‍ കൂടുതല്‍ ഇളവുകള്‍; മാളുകളും കടകളും നിയന്ത്രണങ്ങളോടെ തുറക്കാം

കർണാടകത്തിൽ കൂടുതൽ ലോക്ഡൌൺ ഇളവുകൾ പ്രഖ്യാപിച്ചു.മാളുകൾ,കടകൾ, സ്ഥാപനങ്ങൾ എന്നിവ കർശന നിയന്ത്രണങ്ങളോടെ തുറക്കാം.

കായിക താരങ്ങൾക്ക് പരിശീലനത്തിനായി സ്റ്റേഡിയങ്ങൾ, പൂളുകൾ, സ്പോർട്സ് കോംപ്ലസുകൾ എന്നിവ തുറക്കും. കല്ല്യാണത്തിന് നൂറു പേർക്ക് പങ്കെടുക്കാം.

സ്‌കൂൾ , കോളേജുകൾ, പൊതുചടങ്ങുകൾ, തിയേറ്ററുകൾ എന്നിവയ്ക്ക് വിലക്ക് തുടരും. രാജ്യത്ത് 44,111 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന മരണ നിരക്ക് 738 ആണ്. നിലവിൽ 4,95,533 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here