റഫാല്‍ ഇടപാട്: അന്വേഷണം പ്രഖ്യാപിച്ച് ഫ്രാന്‍സ്, രാജ്യത്ത് വീണ്ടും വിവാദം ചൂടുപിടിക്കുന്നു

റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഒരിടവേളക്ക് ശേഷം ഇന്ത്യയിൽ റഫാൽ വിവാദം വീണ്ടും ചൂടുപിടിക്കുന്നു. ഫ്രാൻസിൽനിന്ന് ഇന്ത്യ യുദ്ധവിമാനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളിൽ ഫ്രഞ്ച് സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ജഡ്ജിയെ നിയോഗിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.

അഴിമതി ആരോപണത്തിലെ സത്യം പുറത്തുവരാൻ ഏകവഴി സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കുകയാണെന്ന് കോൺഗ്രസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുന്നിട്ടിറങ്ങി അന്വേഷണത്തിന് ഉത്തരവിടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

56000 കോടി രൂപയ്ക്ക് ഫ്രാൻസിൽ നിന്ന് 37 യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങിയതിലാണ് അഴിമതി ആരോപണങ്ങൾ ഉയർന്നത്. ഇടപാടിലെ അഴിമതിയും പക്ഷപാതവും ആരോപിച്ച് ജൂഡീഷ്യൽ അന്വേഷണത്തിന് നേതൃത്വം നൽകാൻ ഒരു ജഡ്ജിയെ നിയോഗിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇക്കാര്യത്തിൽ സ്വതന്ത്രമായ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം മാത്രമാണ് പോംവഴിയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.സുപ്രീംകോടതി അല്ലെന്നും സുർജേവാല കൂട്ടിച്ചേർത്തു. ഇടപാടിൽ അഴിമതി ഉണ്ടെന്ന് ഫ്രഞ്ച് സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ അഴിമതി നടന്ന രാജ്യത്ത് ജെപിസി അന്വേഷണം നടത്തേണ്ടതില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ഈ വിഷയം കോൺഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടമായി കാണേണ്ടതില്ല. മറിച്ച് രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടും പ്രതിരോധ ഇടപാടിലെ അഴിമതിയെ കുറിച്ചുമുള്ള വിഷയമാണിതെന്നും കോൺഗ്രസ് പറഞ്ഞു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി രാജ്യത്തോട് ഉത്തരം പറയേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News