അഴീക്കല്‍ തുറമുഖത്ത് വലിയ ചരക്കു കപ്പല്‍ എത്തിച്ചേര്‍ന്നു; ആദ്യ സര്‍വീസ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ അഴീക്കൽ തുറമുഖത്ത് വലിയ ചരക്കു കപ്പൽ എത്തിച്ചേർന്നു.ചരക്കുമായി കൊച്ചിയിൽ നിന്നു പുറപ്പെട്ട് ബേപ്പൂർ വഴി ഇന്ന് രാവിലെ അഴീക്കലിൽ എത്തിയ എം വി ഹോപ് സെവൻ കപ്പൽ കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

അഴീക്കലിൽ നിന്നുള്ള ആദ്യ ചരക്കു കപ്പൽ സർവീസ് നാളെ രാവിലെ ഒൻപത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ആദ്യ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News