ലക്ഷദ്വീപില്‍ കൂട്ടപ്പിരിച്ചു വിടല്‍: അഡ്മിനിസ്‌ട്രേഷന്റെ ജനദ്രോഹ നടപടികള്‍ തുടരുന്നു

ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേഷന്റെ ജനദ്രോഹ നടപടികൾ തുടരുന്നു. 151 താൽക്കാലിക ജീവനക്കാരെ ദ്വീപിൽ പിരിച്ചു വിട്ടു.കായിക-ടൂറിസം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. സാമ്പത്തിക സ്ഥിതി മോശമാണെന്ന് പറഞ്ഞാണ് പിരിച്ചുവിടൽ.

അതേസമയം ലക്ഷദ്വീപ് സന്ദർശിക്കണമെങ്കിൽ എം.പിമാർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വിചിത്ര നിർദേശവുമായി ലക്ഷദ്വീപ് ഭരണകൂടം രംഗത്തെത്തി. എം.പിമാരുടെ സന്ദർശനാനുമതി നിഷേധിച്ച് നൽകിയ മറുപടിയിലാണ് ഈ വിവാദ നിബന്ധനയുള്ളത്.

എം.പിയുടെ സ്വഭാവ സർട്ടിഫിക്കറ്റ് സ്‌പോൺസർ ഹാജരാക്കണം. അത് മജിസ്‌ട്രേട്ടോ നോട്ടറിയോ അറ്റസ്റ്റ് ചെയ്യണമെന്നുമാണ് നിബന്ധനയിൽ കൊടുത്തിരിക്കുന്ന നിർദേശം.എം.പിമാരുടെ സന്ദർശനം ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്നും സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും ലക്ഷദ്വീപ് കളക്ടർ ആരോപിച്ചു.

ദ്വീപിലെ ജനപ്രതിനിധികളും മറ്റും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവരെ നേരിട്ട് കാണാനും കാര്യങ്ങൾ മനസിലാക്കാനുമാണ് സന്ദർശനാനുമതി തേടിയിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here