കൊവിഡ് കേസുകള്‍ കുറയുന്നു; കര്‍ണാടകയില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും

കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. അതേസമയം രാത്രി 9 മണി മുതല്‍ രാവിലെ 5 മണി വരെയുള്ള രാത്രി കര്‍ഫ്യു തുടരും.

കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം 2082 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 86 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മഹാരാഷ്ട്രയില്‍ 9489 കേസുകളും 153 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

തമിഴ്‌നാട്ടില്‍ 4013 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്, 115 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ കൊവിഡ് രോഗംമുക്തി നിരക്ക് 97.60%മായി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 35 കോടിയിലേറെ പേര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel