സുപ്രീംകോടതി ജഡ്‌ജി ജസ്‌റ്റിസ്‌ അശോക്‌ ഭൂഷൺ ഇന്ന് വിരമിക്കും

സുപ്രീംകോടതി ജഡ്‌ജി ജസ്‌റ്റിസ്‌ അശോക്‌ ഭൂഷൺ ഇന്ന് വിരമിക്കും.കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് അശോക് ഭൂഷൺ 2016-ലാണ്  സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്.

ബുധനാഴ്‌ചയായിരുന്നു സുപ്രീംകോടതിയിലെ അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനം.

കൊവിഡിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നതായിരുന്നു അവസാനം പുറപ്പെടുവിച്ച ഉത്തരവ് . അയോധ്യ ഉൾപ്പെടെ നിരവിധി കേസുകളിൽ വിധി പ്രസ്ഥാവിച്ച ബഞ്ചിൽ അംഗമായിരുന്നു..

ഉത്തർപ്രദേശിലെ ജൗൺപൂർ സ്വദേശിയായ അശോക് ഭൂഷൺ അലഹാബാദ് സ‌ർവകലാശാലയിൽ നിന്നും നിയമബിരുദം നേടി. 1979 മുതൽ അഭിഭാഷകനായി അലഹാബാദ് കോടതിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2001 ഏപ്രിൽ 24ന് അലഹാബാദ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here