ഡിസിസി അധ്യക്ഷന്‍മാരുടെ പ്രാഥമിക പട്ടിക ഗ്രുപ്പുകള്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കിയതായി സൂചന; മുന്‍തൂക്കം ഈ പേരുകള്‍ക്ക്

ഡിസിസി അധ്യക്ഷന്‍മാരുടെ പ്രാഥമിക പട്ടിക ഗ്രുപ്പുകള്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കിയതായി സൂചന. എന്നാല്‍ പ്രായപരിധി അടക്കമുളള വിഷയങ്ങളില്‍ ഹൈകമാന്‍ഡ് നിലപാട് അറിഞ്ഞ ശേഷം നിലവില്‍ തയ്യാറാക്കിയ പട്ടികയില്‍ മാറ്റം വന്നേക്കാം. ജാതി മത പരിഗണനകള്‍ ഉള്‍കൊളളിച്ചതാണ് പ്രഥമിക പട്ടിക

ഡിസിസി അധ്യക്ഷന്‍മാരുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയത് രമേശ് ചെന്നിത്തല, കെ സുധാകരന്‍, വിഡി സതീശന്‍, ഉമ്മന്‍ചാണ്ടി എന്നീവര്‍ ചേര്‍ന്നാണ്. ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് പ്രായ പരിധി ബാധകമാക്കേണ്ടതില്ലെന്നാണ് പൊതുവില്‍ ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയത്. മുതിര്‍ന്ന നേതാക്കള്‍ തന്നെ ഡിസിസി അധ്യക്ഷന്‍മാരാകാന്‍ ചരട് വലികള്‍ ആരംഭിച്ചിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ എവിടെയെങ്കിലും ഒരു ഈഴവ വിഭാഗത്തിലെ നേതാവിനെയും, മുസ്ലീം വിഭാഗത്തില്‍ നിന്നുളള നേതാവിനെയും പരിഗണിക്കും.

തിരുവനന്തപുരത്ത് മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍, പാലോട് രവി, വക്കം പുരുഷോത്തമന്റെ അനുയായി സുബോധന്‍, മുതിര്‍ന്ന നേതാവ് ജി എസ് ബാബു എന്നീവരാണ് പരിഗണയില്‍. കൊല്ലത്ത് ശൂരനാട് രാജശേഖരന്‍, ഷാനവാസ് ഖാന്‍, ആര്‍ ചന്ദ്രശേഖരന്‍ , പത്തനംത്തിട്ടയില്‍ സതീഷ് കൊച്ചുപറമ്പന്‍, എന്‍ ഷൈലാജ്, ശിവദാസന്‍ നായര്‍, പഴകുളം മധു എന്നീവരെ പരിഗണിക്കുന്നു. ആലപ്പുഴയില്‍ ഷാനിമോള്‍ ഊസ്മാന്‍, എഎ ഷുക്കൂര്‍, ഡി സുഗതന്‍, കോട്ടയത്ത് കെ സി ജോസഫ്, ജോസഫ് വാഴക്കന്‍, ടോമി കല്യാനി, ജോസി സെമ്പാസ്റ്റന്‍, എന്നീവരുടെ പേരുകള്‍ ആണ് മുന്‍തൂക്കം.

ഇടുക്കിയില്‍ ഇ എം അഗസ്റ്റി, സിപി മാത്യു, ജോയി തോമസ്, ജോയി വെട്ടുകുഴി എന്നീവരും, എറണാകുളത്ത് എന്‍ വേണുഗോപാല്‍, അജയ് തറയില്‍, ജെയ്‌സണ്‍ ജോസഫ്, ടോണി ചമ്മണി, എന്നീവരും പരിഗണയിലുണ്ട്. തൃശൂരില്‍ പദമജ വേണുഗോപാലിന്റെ പേരിനാണ് മുന്‍തൂക്കം. ടിയു രാധാകൃഷ്ണന്‍, അനില്‍ അക്കര എന്നീവരുടെ പേരുകളും ജില്ലയില്‍ പരിഗണിക്കുന്നു.

പാലക്കാട് എവി ഗോപിനാഥ്, സിവി ബാലചന്ദ്രന്‍, സി ചന്ദ്രന്‍ എന്നീ പേരുകളും, മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്ത്, പിടി അജയ മോഹന്‍ , പിടി അബ്ദുള്‍ മജീദ്, കോഴിക്കോട് എന്‍ സുബ്രമണ്യന്‍, കെപി അനില്‍കുമാര്‍, കെ പ്രവീണ്‍ കുമാര്‍, എന്നീവരാണ് പരിഗണയില്‍, വയനാട് എന്‍ഡി അപ്പച്ചന്‍, പികെ ജയലക്ഷ്മി, ടിജെ ഐസക്ക് എന്നീ പേരുകളും പട്ടികയിലുണ്ട്.

കണ്ണൂരില്‍ മാര്‍ട്ടിന്‍ ജോര്‍ജ്ജ്, സജീവ് മാറൊളി, മുഹമ്മദ് ഫൈസല്‍ , കാസര്‍ഗോഡ് നീലകഠ്ണന്‍, പെരിയ ബാലകൃഷ്ണന്‍, ഖാദര്‍ മങ്ങാട് എന്നീവരുടെ പേരുകള്‍ ആണ് പരിഗണയില്‍. എന്നാല്‍ പല പേരുകളിലും നേതാക്കളുടെ ഇടയില്‍ തര്‍ക്കം നിലനിള്‍ക്കുന്നുണ്ട്. പട്ടികയുമായി അടുത്ത് തന്നെ കെ സുധാകരന്‍ ദില്ലിക്ക് പോകുകയോ, അല്ലെങ്കില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ വരുമ്പോള്‍ പട്ടിക കൈമാറാം എന്നാണ് കരുതുന്നുത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News