ADVERTISEMENT
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ കവര്‍ച്ചാ സംഘത്തില്‍ പിടിയിലായ കൊടുവളളി സംഘത്തിലെ അഞ്ച് പേരും സജീവ ലീഗ് പ്രവര്‍ത്തകര്‍. കിഴക്കോത്ത് ആവിലോറ സ്വദേശികളുടെ ലീഗ് ബന്ധം വ്യക്തമാകുന്ന ചിത്രങ്ങള്‍ പുറത്ത് വന്നു.
ലീഗിനായി നാട്ടിലും സമൂഹമാധ്യമങ്ങളിലും സജീവമായി ഇടപെടുന്നവരാണിവര്‍. ചെര്‍പ്പുളശ്ശേരി ക്വട്ടേഷന്‍ സംഘത്തിന്റെ ലീഗ് ബന്ധം നേരത്തെ പുറത്ത് വന്നിരുന്നു.
കൊണ്ടോട്ടി പൊലീസ് വെള്ളിയാഴ്ച അറസ്‌റ്റ്‌ചെയ്‌ത കൊടുവള്ളി നാട്ടുകല്ലിങ്ങൽ മേലേകുണ്ടത്തിൽ റിയാസ്, കിഴക്കോത്ത് ആവിലോറ സ്വദേശികളായ മുഹമ്മദ് ബഷീർ, ഹാഫീസ്, ഫാസിൽ, ഷംസുദ്ധീൻ എന്നിവരെല്ലാം സജീവ മുസ്ലീം ലീഗ‌് പ്രവർത്തകരാണ‌്. ലീഗിന്റെ കിഴക്കോത്തെ ശക്തികേന്ദ്രമായ ആവിലോറയിലെ പ്രവർത്തകരാണ‌് പിടിയിലായവർ.
നവമാധ്യമങ്ങളിൽ ലീഗിനായി സജീവമായി ഇടപെടുന്നവരും. ഇവരുടെ ലീഗ് ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. സൂഫിയാനുമൊത്ത് സ്വർണ്ണം കടത്താൻ നേരിട്ട് ഇടപെടുന്നയാളാണ് റിയാസെന്ന് പോലീസ് പറയുന്നു. ക്രിമിനൽ ഗൂഡാലോചന, തട്ടികൊണ്ട് പോകാൻ ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കൊടുവള്ളി സംഘത്തേയും കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
കൊടുവള്ളി കവർച്ചാ സംഘത്തിൻ്റെ ആസൂത്രകനായ പിടിയിലായ സൂഫിയാനിൽ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ഇവരുൾപ്പടുന്ന സംഘത്തെയാണ് സ്വർണ്ണം തിട്ടയെടുക്കാനായി സൂഫിയാൻ ചുമതലപ്പെടുത്തിയത്. റിയാസിൻ്റെ നേതൃത്വത്തിൽ 8 പേർ സ്വർണ്ണം കവരാൻ രാമനാട്ടുകര അപകട ദിവസം, കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയിരുന്നു.
വയനാട്ടിലേക്ക് കടക്കവെ വെളളിയാഴ‌്ച്ചയാണ് കരിപ്പൂർ കേസ് അന്വേഷിക്കുന്ന കൊണ്ടോട്ടി പൊലീസ് അഞ്ചംഗ സംഘത്തെ പിടികൂടിയത്. കൊടുവളളി കേന്ദ്രീകരിച്ച‌് നടക്കുന്ന കുഴൽപണകടത്തുകളിലും ഇവർക്ക‌് പങ്കുളളതായാണ‌് പൊലീസിന‌് ലഭിച്ച വിവരം.
കൊടുവള്ളി സംഘത്തിന് സുരക്ഷ ഒരുക്കാനെത്തിയ ചെർപ്പുളശ്ശേരി ക്വട്ടേഷൻ സംഘത്തിൻ്റെ ലീഗ് ബന്ധം നേരത്തെ പുറത്തു വന്നിരുന്നു. പട്ടാമ്പി വൈറ്റ് ഗാർഡ് ക്യാപ്റ്റൻ കെ ടി സുഹൈൽ, അംഗം സഫ്വാൻ എന്നിവർ അപകടത്തിൽ മരിച്ച 5 പേർക്കൊപ്പം കരിപ്പൂരിൽ എത്തിയവരാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.