അഴീക്കൽ തുറമുഖ വികസനത്തിൽ നാഴികക്കല്ലായി ചരക്ക് കപ്പൽ സർവീസ് ഇന്ന് ആരംഭിക്കും

അഴീക്കൽ തുറമുഖ വികസനത്തിൽ നാഴികക്കല്ലായി ചരക്ക് കപ്പൽ സർവീസ് ഇന്ന് തുടങ്ങും. കൊച്ചിയിലേക്ക് ചരക്കുമായുള്ള കന്നിയാത്ര തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഫ്ലാഗ് ഓഫ് ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ  ഓൺലൈനായി ചടങ്ങിൽ പങ്കെടുക്കും.

മലേഷ്യയിലേക്ക് കയറ്റുമതി ചെയ്യാനുള്ള പ്ലെെവുഡുമായാണ് അഴീക്കലിൽ നിന്നുള്ള വലിയ ചരക്ക് കപ്പലിൻ്റെ കന്നിയാത്ര. വെസ്റ്റേൺ ഇന്ത്യ പ്ലെവുഡ്സിൻ്റെ എട്ട് കണ്ടെയ്നറുകളാണ് കൊച്ചിയിലേക്ക് കൊണ്ടു പോകുന്നത്.

അഴീക്കലിൽ നിന്നും  നേരിട്ട് കൊച്ചിയിലേക്കാണ് കപ്പലിൻ്റെ യാത്ര.ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ചരക്ക് കപ്പൽ ശനിയാഴ്ച അഴീക്കലിൽ എത്തി.കൊച്ചിയിൽ നിന്നും ബേപ്പൂർ വഴിയാണ് എം വി ഹോപ് സെവൻ എന്ന കപ്പൽ അഴീക്കലിൽ എത്തിയത്.

അഴീക്കോട് എം എൽ എ കെ വി സുമേഷിൻ്റെ നേതൃത്വത്തിൽ കപ്പലിനെ സ്വീകരിച്ചു.ഈ കപ്പലാണ് ചരക്കുമായി കൊച്ചിയിലേക്ക് പോകുന്നത്. കൊച്ചിയിൽ നിന്നും ബേപ്പൂർ വഴി അഴീക്കലിലേക്കും തിരിച്ചും സ്ഥിരം സർവ്വീസ് ആരംഭിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് വലിയ ചരക്ക് കപ്പൽ പരീക്ഷണ അടിസ്ഥാനത്തിൽ സർവീസ് നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News