കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവം; അനന്തു എന്ന കാമുകനെ കുറിച്ച് അറിയാമായിരുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേഷ്മയുടെ ഭര്‍ത്താവ്

കൊല്ലം കല്ലുവാതുക്കലില്‍ കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മരിച്ച കുട്ടിയുടെ അമ്മയും പ്രതിയുമായ രേഷ്മയുടെ ഭര്‍ത്താവ്. ഒരു സ്വകാര്യ മാധ്യമത്തിനോടാണ് ഭര്‍ത്താവ് വിഷ്ണുവിന്റെ വെളിപ്പെടുത്തല്‍.

രേഷ്മ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണമായ അനന്തു എന്ന കാമുകനെ കുറിച്ച് രേഷ്മ തന്നോട് പറഞ്ഞിരുന്നു. തന്നെയുമല്ല ഈ അനന്തുവിനെ കുറിച്ച് മുമ്പ് തനിക്ക് സൂചന കിട്ടിയിരുന്നുവെന്നും എന്നാല്‍ ആള്‍ ആരെന്ന് മനസിലായിരുന്നില്ലെന്നും വിഷ്ണു പറഞ്ഞു.

രേഷ്മയുടെ ഫെയ്‌സ്ബുക്ക് ചാറ്റുകളുടെ പേരില്‍ വഴക്ക് പതിവായിരുന്നുവെന്നും ഇനി രേഷ്മയെ സ്വീകരിക്കാന്‍ തനിക്കാവില്ലെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. ഗ്രീഷ്മയും, ആര്യയും ചേര്‍ന്ന് ചതിക്കുമെന്ന് സംശയം പോലും ഉണ്ടായിരുന്നില്ലെന്നും അവര്‍ കുഞ്ഞിനെ കൊല്ലാന്‍ നിര്‍ദേശിക്കുമെന്ന് കരുതുന്നില്ലെന്നും വിഷ്ണു പറഞ്ഞു.

കാണാതാകുന്നതിന് തൊട്ട് മുമ്പ് രേഷ്മയുമായി ഫെയ്‌സ്ബുക്ക് സൗഹൃദമുണ്ടെന്ന് മാത്രം ആര്യ തന്നോട് സൂചിപ്പിച്ചിരുന്നുവെന്നും രേഷ്മയുമായി ഫെയ്‌സ്ബുക്ക് സൗഹൃദമുളള കാര്യം ആര്യ മരിക്കും മുമ്പാണ് തന്നോട് സൂചിപ്പിച്ചതെന്നും വിഷ്ണു പറഞ്ഞു.

അതേസമയം ക‍ഴിഞ്ഞ ദിവസമാണ് കാമുകനെന്ന പേരില്‍ രേഷ്മയോട് ഫേസ്ബുക് ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളെന്ന് പൊലീസ് കണ്ടെത്തിയത്. രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് ചാറ്റ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

അനന്തു എന്ന പേരിലുള്ള വ്യാജ ഫേസ്ബുക് അക്കൗണ്ടില്‍ നിന്നായിരുന്നു ചാറ്റിങ്. ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നില്ല. രേഷ്മയെ ഇത്തരത്തില്‍ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു.

ഗ്രീഷ്മയുടെ സുഹൃത്ത് വിവരങ്ങള്‍ പൊലീസിന് കൈമാറി. ഇയാളുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും. രേഷ്മയെ കബളിപ്പിക്കാനായിരുന്നു ഇരുവരുടേയും ശ്രമം. ബുദ്ധിശൂന്യമായ ഈ പ്രവൃത്തി മൂലം നഷ്ടമായത് നവജാത ശിശുവിന്റെ അടക്കം മൂന്ന് ജീവനുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News