കേരളം വീണ്ടും മാതൃക; വിദ്യാഭ്യാസ രംഗത്തെ മികവിന്റെ പട്ടികയിൽ കേരളത്തിലെ സ്കൂളുകൾ ബഹുദൂരം മുന്നിൽ

വിദ്യാഭ്യാസ രംഗത്തെ മികവിന്റെ പട്ടികയിൽ കേരളത്തിലെ സ്കൂളുകൾ ബഹുദൂരം മുന്നിൽ. ദേശീയ ശരാശരിയേക്കാൾ കേരളത്തിലെ സ്കൂളുകൾ മുന്നിലെന്ന് കേന്ദ്ര സർക്കാർ റിപ്പോർട്ട്. ഡിജിറ്റൽ സൗകര്യം സ്‌കൂളുകളിൽ ലഭ്യമാക്കുന്നതിൽ കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയെന്നും കേന്ദ്രം.

കേന്ദ്ര സർക്കാർ പുറത്തിറക്കിയ 2019-2020 ലെ UDISE+ റിപ്പോർട്ട് പ്രകാരം കേരളത്തിലെ 93.41 % സ്‌കൂളുകളിലും കമ്പ്യൂട്ടർ ലഭ്യമാണ്. എന്നാൽ ദേശീയ ശരാശരി 38.54% ആണ്. ഇതിൽതന്നെ കേരളത്തിലെ 93.74% സർക്കാർ വിദ്യാലയങ്ങളിൽ കമ്പ്യൂട്ടർ സൗകര്യം ലഭ്യമാകുമ്പോൾ ദേശീയ തലത്തിൽ 30.03% സർക്കാർ വിദ്യാലയങ്ങളിൽ മാത്രമാണ് ഈ സൗകര്യം ഉള്ളത്.

ഇന്റർനെറ്റ്‌ സൗകര്യത്തിന്റെ കാര്യം പരിശോധിച്ചാൽ ദേശീയ തലത്തിൽ 22.28% വിദ്യാലയങ്ങളിൽ മാത്രമേ ഈ സൗകര്യം ഉളളൂ. എന്നാൽ കേരളത്തിൽ 87.84% വിദ്യാലയങ്ങളിലും ഇന്റർനെറ്റ്‌ സൗകര്യമുണ്ട്. സർക്കാർ സ്‌കൂളുകളുടെ കാര്യം പരിശോധിക്കുക ആണെങ്കിൽ ദേശീയ തലത്തിൽ 11.58% വിദ്യാലയങ്ങളിൽ മാത്രമാണ് ഇന്റർനെറ്റ്‌ സൗകര്യം ഉള്ളത്. കേരളത്തിൽ 87.61% സർക്കാർ വിദ്യാലയങ്ങളിലും ഇന്റർനെറ്റ്‌ സൗകര്യം ലഭ്യമാണ്.

സ്‌കൂളുകളിൽ വൈദ്യുതി ലഭ്യമാക്കുന്നതിലും കേരളം ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിൽ ആണ്. രാജ്യത്തെ മൊത്തം കണക്ക് എടുത്താൽ 83.43% സ്‌കൂളുകളിൽ ആണ് വൈദ്യുതി എത്തിയത്. എന്നാൽ കേരളത്തിൽ 99.17% സ്‌കൂളുകളിലും വൈദ്യുതി ഉണ്ട്‌.

കൊവിഡ് മഹാമാരിക്കാലത്ത് ഡിജിറ്റൽ /ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തിന് അടിത്തറ ആകുക കൂടിയാണ് ഈ നേട്ടങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News