ചിരിയിലൂടെ ആദിത്യയ്ക്ക് തന്റെ നഷ്ടപ്പെട്ട സൈക്കിളെത്തിച്ച് പൊലീസ്

ലോക്ക്ഡൗണ്‍ സമയത്ത് കുട്ടികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാനും എന്ത്പ രാതിയുണ്ടെങ്കിലും ഭയപ്പെടാതെ വിളിച്ചറിയിക്കാനും കേരള പൊലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണ് ചിരി. ഇപ്പോള്‍ ചിരിയിലൂടെ വിളക്കുടി സ്വദേശിനിയായ ആദിത്യയുടെ മുഖത്ത് വിടര്‍ന്ന ചിരി പദ്ധതിയുടെ വിജയത്തെ സൂചിപ്പിക്കുന്നു. തന്റെ പൊന്നമന സൈക്കിള്‍ നഷ്ടപ്പെട്ട ആദിത്യയ്ക്ക് മണിക്കൂറിനുള്ളില്‍ സൈക്കിള്‍ കണ്ടെത്തി നല്‍കി പൊലീസ്.

തന്റെ സൈക്കിള്‍ മോഷണം പോയി എന്ന് ചിരി പരിഹാര സെല്ലില്‍ ആദിത്യ വിളിച്ച് പരാതി നല്‍കി. ഉടന്‍തന്നെ കുന്നിക്കോട് സ്‌റ്റേഷനില്‍ അറിയിപ്പ് എത്തുകയും പൊലീസ് സൈക്കിള്‍ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. വാഹനപരിശോധനക്കിടെ സംശയം തോന്നി പ്രദേശവാസിയായ യുവാവിനെ ചോദ്യം ചെയ്യുകയും അയാളുടെ വീട്ടില്‍നിന്ന് ആദിത്യയുടെ നഷ്ടപ്പെട്ട സൈക്കിള്‍ കണ്ടെത്തുകയുമായിരുന്നു. കുന്നിക്കോട് പൊലീസ് സി.ഐ വിനോദിെന്റ നേതൃത്വത്തിലുള്ള സംഘം വിളക്കുടിയിലുള്ള ആദിത്യയുടെ വീട്ടില്‍ സൈക്കിളെത്തിച്ചു നല്‍കി.

കൊവിഡ് കാലത്ത് കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ചിരി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here