റോഡ് മോശം! എട്ടാം ക്ലാസുകാരിയുടെ പരാതിയില്‍ ഉടന്‍ നടപടിയെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്

‘എന്റെ നാട്ടിലെ റോഡ് വളരെ മോശമാണ്. ഗതാഗത യോഗ്യമല്ല…’ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് എട്ടാം ക്ലാസുകാരിയില്‍ നിന്ന് ലഭിച്ച പരാതി. പപരാതി മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടയുടന്‍ തന്നെ മറുപടിയുമെത്തി. നന്നാക്കി നല്‍കിയിരിക്കുമെന്ന്.

കത്ത് ലഭിച്ചയുടന്‍ മന്ത്രിയുടെ ഓഫിസില്‍നിന്ന് അക്യൂനക്ക് വിളി വന്നു. റോഡിന്റെ അവസ്ഥ ചോദിച്ച് മനസ്സിലാക്കി. വിഷയത്തില്‍ അടിയന്തര പരിഹാരം കാണുമെന്ന് ഉറപ്പുനല്‍കി.

കുമ്പളങ്ങി പഞ്ചായത്തിലെ എം.വി. രാമന്‍ റോഡാണ് കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടകകുന്നത്. കുമ്പളങ്ങി ഔവര്‍ ലേഡി ഓഫ് ഫാത്തിമ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി അക്യൂന റോസ് ആണ് മന്ത്രി മുഹമ്മദ് റിയാസിന് കത്തയച്ചത്.

വിഷയം തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിയുമായി പങ്കുവെച്ച് റോഡ് പുനര്‍ നിര്‍മിക്കാന്‍ നടപടിയുണ്ടാകുമെന്ന് വിദ്യാര്‍ഥിയോട് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here