യുപിയില്‍ മാംസം കഴിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലി കൊന്നു

യുപിയില്‍ മാംസം കഴിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലി കൊന്നു. ക്ഷേത്ര പരിസരത്ത് മാംസം കഴിച്ചെന്ന് ആരോപിച്ചാണ് 3 പേരുടെ സംഘം യുവാവിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ക്ഷേത്രത്തിനടുത്തിരുന്ന് മാംസം കഴിച്ചുവെന്നാരോപിച്ച് യുവാവിനെ അടിച്ചു കൊന്നത്. മീററ്റ് സ്വദേശിയും ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയുമായ പ്രവീണ്‍ സെയ്‌നി എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്.

സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. റൊട്ടിയും സോയാബീനും കഴിച്ചു കൊണ്ടിരുന്ന യുവാവിനെയാണ് മൂവര്‍ സംഘം കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പ്രവീണിനെ അക്രമികള്‍ ചോദ്യം ചെയ്യുകയും, തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയും ചെയ്തു. വെജിറ്റേറിയന്‍ ഭക്ഷണമാണ് കഴിക്കുന്നതെന്ന് പറഞ്ഞിട്ടും ഇവര്‍ അക്രമം തുടര്‍ന്നു.

ഇരുമ്പ് ദണ്ഡുകളും വടികളും ഉപയോഗിച്ചാണ് പ്രതികള്‍ പ്രവീണിനെയും കൂട്ടുകാരെയും മര്‍ദ്ദിച്ചത്. ഇവര്‍ മദ്യപിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.

ആര്‍മി ജീവനക്കാരനായ നിതിന്‍ എന്നയാളാണ് പ്രധാന പ്രതി. ഇയാള്‍ അവധിക്ക് നാട്ടിലെത്തിയതാണ്. ആകാശ്, അശ്വിനി എന്നിവരാണ് മറ്റ് പ്രതികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News