കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഒക്ടോബറിനും നവംബറിനുമിടയിൽ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭിക്കുമെന്ന് വിദഗ്ദ്ധ സമിതി

കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഒക്ടോബറിനും നവംബറിനുമിടയിൽ രാജ്യത്ത് കൊവിഡിന്‍റെ മൂന്നാം തരംഗം ആരംഭിക്കുമെന്ന് വിദഗ്ദ്ധ സമിതി മുന്നറിയിപ്പ് നൽകി. മൂന്നാം തരംഗത്തിലെ വ്യാപനം രോഗപ്രതിരോധ ശേഷിയെ സാരമായി ബാധിക്കും എന്ന് വിദഗ്ധ സമിതി അംഗം മനീന്ദർ അഗർവാൾ പറഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു മുന്നോട്ടു പോയാൽ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ ആകുമെന്നും സമിതി വ്യക്തമാക്കി.

രാജ്യത്ത് 24 മണിക്കൂറിനിടെ 43,071 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 955 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 2.34 ശതമാനമാണ്. അതേസമയം, രാജ്യത്ത് വാക്സിനേഷൻ 35 കോടി ഡോസ് കടന്നു. കഴിഞ്ഞ  ദിവസത്തിനിടെ  57 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News