അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതായി സൂചന

ലോക്‌സഭയിലെ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ശശി തരൂര്‍, മനീഷ് തിവാരി എന്നീ പേരുകളാണ് പകരം പരിഗണിക്കുന്നത് എന്നാണ് വിവരം. പ്രതിപക്ഷ ഐക്യം ശക്തമാക്കുന്നതും. ബംഗാളിലെ തോല്‍വിയുമാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍. ആഭ്യന്തര കലഹം രൂക്ഷമായ പഞ്ചാബില്‍ അമരീന്ദര്‍ സിങ്ങിന്റെ ആവശ്യപ്രകാരം മനീഷ് തിവരിയെ സംസ്ഥാന അധ്യക്ഷനാക്കിയാല്‍ ശശി തരൂരിന് സാധ്യതയേറും.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കുവാനുള്ള നീക്കം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ആധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കടുത്ത വിമര്‍ശകനാണ് അധീര്‍ രഞ്ജന്‍ ചൗധരി. എന്നാല്‍ പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസിനേയും ഒപ്പം നിര്‍ത്തേണ്ടിവരും.

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ തൃണമൂലിന്റെ നീക്കത്തേയും കോണ്‍ഗ്രസ് പിന്തുണച്ചേക്കും. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പൊതു സ്വീകാര്യനായ വ്യക്തിയെ കക്ഷി നേതാവാക്കണമെന്ന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസില്‍ ഉയരുന്നത്.രാഹുല്‍ ഗാന്ധി സഭാ നേതാവാകണം എന്നാണ് എംപിമാരില്‍ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. എന്നാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഇക്കാര്യത്തിലും മൗനം തുടരുകയാണ്.

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള തിരുത്തല്‍ വാദി സംഘത്തില്‍പ്പെട്ടവരാണ് ശശി തരൂരും , മനീഷ് തിവാരിയും. എന്നാല്‍ ലോക്‌സഭയില്‍ ബിജെപിക്കെതിരെ ഒരുമിച്ച് നിന്ന് ശക്തമായി വിഷയങ്ങള്‍ ഉന്നയിക്കാന്‍ കരുത്തനായ നേതാവ് വേണം എന്നാണ് പാര്‍ട്ടി നിലപാട്. ഈ സാഹചര്യത്തിലാണ് തരൂരിനേയും തിവാരിയേയും പരിഗണിക്കുന്നത്.

അതേസമയം, ആഭ്യന്തര കലഹം തുടരുന്ന പഞ്ചാബില്‍ മനീഷ് തിവാരിയെ സംസ്ഥാന അധ്യക്ഷനാക്കണമെന്നാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ആവശ്യം. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഈ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ ശശി തരൂരിന് സാധ്യതയേറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News