തിരുവനന്തപുരത്തെ ലുലു മാള്‍ എന്ന് തുറക്കും? മറുപടിയുമായി എം.എ യൂസഫലി

തിരുവനന്തപുരത്തെ ലുലു ഷോപിങ് മാള്‍ ഈ വര്‍ഷം അവസാനം തുറക്കണമെന്നാണ് ആഗ്രഹമെന്ന് എം.എ യൂസഫലി. ഇതിലും നേരത്തേ തുറക്കേണ്ടിയരുന്ന മാള്‍ കൊവിഡ് മൂലമാണ് ഇത്രയും വൈകിയതെന്നും ഈ വര്‍ഷം അവസാനം അത് തുറക്കാന്‍ കഴിയണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് തുടങ്ങിയ ശേഷം 26 ഹൈപ്പര്‍മാര്‍ക്കറ്റും സൂപ്പര്‍മാര്‍ക്കറ്റുമാണ് ലുലു തുറന്നതെന്നും ഇതില്‍ 15 എണ്ണവും തുറന്നത് ഈ വര്‍ഷമാണെന്നും അദ്ദേഹം പറഞ്ഞു.

ലുലുവിലെ 57,950 ജീവനക്കാരില്‍ 32,000 പേര്‍ ഇന്ത്യക്കാരാണെന്നും അതില്‍ 29,460 മലയാളികളുണ്ടെന്നും കൊവിഡ് എത്തിയശേഷം 3418 പുതിയ ജീവനക്കാരെത്തിയെന്നും അദ്ദേഹം പറഞ്ഞു.

നാല് ഇ-കോമേഴ്‌സ് സെന്ററുകളും ഈ കൊവിഡ് സമയത്ത് തുടങ്ങി. കോട്ടയം, തൃശൂര്‍, കോഴിക്കോട് ഹൈപ്പര്‍മാര്‍ക്കറ്റ് നിര്‍മാണത്തിന്റെ പ്രാരംഭപ്രവര്‍ത്തനം ആരംഭിച്ചുവെന്നും ഒന്നര വര്‍ഷത്തിനുള്ളില്‍ 30 ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

ബംഗളൂരുവിലെ സെന്റര്‍ ലോക്ഡൗണായതോടെ തുറക്കാന്‍ കഴിഞ്ഞില്ല. ലഖ്‌നോയിലെ ഹൈപ്പര്‍മാര്‍ക്കറ്റും പണി പൂര്‍ത്തിയായി. ജമ്മു, നോയ്ഡ എന്നിവിടങ്ങളിലെ ഫുഡ് പ്രോസസിങ് യൂനിറ്റുകളുടെ ഡിസൈനിങ് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ദൈവാനുഗ്രഹംകൊണ്ടാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും യാത്ര ചെയ്യാന്‍ തുടങ്ങിയാല്‍ കേരളത്തിലെത്തി അപകടം നടന്ന സ്ഥലത്ത് രക്ഷക്കെത്തിയവരെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News