കൊവിഡ് മരണക്കണക്ക് സുതാര്യമാകണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്: മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് മരണക്കണക്ക് സുതാര്യമാകണമെന്ന് സര്‍ക്കാറിനു നിര്‍ബന്ധം ഉള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പേര് കൂടി പുറത്തു വിടണം എന്ന് നിര്‍ദ്ദേശം നല്‍കിയിച്ചുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ജൂണ്‍ 16നു ശേഷം ഉണ്ടായിട്ടുള്ള മരണങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ പ്രസിദ്ധപ്പെടുത്തണം എന്ന് നിര്‍ദ്ദേശം ഉണ്ട്. മരണം സംബന്ധിച്ച് അവ്യക്തത ഉണ്ടെങ്കില്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട. 3 ദിവസത്തിനുള്ളില്‍ ഇതു പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് മരണത്തില്‍ ഡിഎംഒ തലത്തില്‍ പരാതികള്‍ക്ക് പരിഹാരം കണ്ടെത്തും. ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും കൊവിഡ് മരണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ മാറ്റം വേണമെന്ന് അഭിപ്രായം ഉയര്‍ന്നാല്‍ അതു കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here