വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചുവെന്ന് ആരോപണം; ട്വിറ്റര്‍ ഇന്ത്യക്കെതിരെ വീണ്ടും കേസ്

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചുവെന്നാരോപിച്ച് ട്വിറ്റര്‍ ഇന്ത്യയ്‌ക്കെതിരെ കേസ്. ട്വിറ്റര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മനീഷ് മഹേശ്വരിക്കെതിരെയാണ്് കേസെടുത്തത്. വിഷയത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ആദിത്യ സിംഗ് ദേശ്വാള്‍ സമര്‍പ്പിച്ച പരാതിയിലാണ് ഡല്‍ഹി പൊലീസിന്റെ നടപടി.

എത്തീസ്റ്റ് റിപബ്ലിക് എന്ന ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ട ഹിന്ദുദൈവം മഹാകാളിയുടെ ചിത്രം മതവികാരം വൃണപ്പെടുത്തുന്നതും സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുന്നതുമാണെന്നാണ് ആരോപണം. ട്വിറ്റര്‍ ഉപഭോക്താക്കള്‍ പോസ്റ്റ് ചെയ്ത ഉള്ളടക്കത്തില്‍ ദുരുപയോഗം മാത്രമല്ല, ശല്യം, അസൗകര്യം, അപകടം, തടസം,അപമാനം, പരിക്ക്, ക്രിമിനല്‍ ഭീഷണി, ശത്രുത, വിദ്വേഷം തുടങ്ങിയവ സൃഷ്ടിക്കുന്നതായും പരാതിയില്‍ പറയുന്നു.

ട്വിറ്റര്‍ കമ്മ്യൂണിക്കേഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരി, ട്വിറ്റര്‍ ഇന്ത്യയുടെ പബ്ലിക് പോളിസി മാനേജര്‍ ഷഗുഫ്ത കമ്രാന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. 2011 മുതല്‍ സമാനമായ രീതിയില്‍ ഹിന്ദു ദൈവങ്ങളെയും മറ്റു മതങ്ങളെയും ഈ പേജിലൂടെ അപമാനിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News