ആലുവയിൽ ഭർത്താവിന്‍റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയെ സന്ദര്‍ശിച്ച് വനിതാ കമ്മീഷൻ 

ആലുവയിൽ, ഭർത്താവിന്‍റെ മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയെ വനിതാ കമ്മീഷൻ അംഗങ്ങൾ സന്ദർശിച്ചു. സ്ത്രീധനത്തിന്‍റെ പേരിൽ ക്രൂര മർദ്ദനത്തിന് ഇരയായ യുവതിയിൽ നിന്ന്  വനിതാ കമ്മിഷൻ മൊഴിയെടുത്തു.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ്, യുവതിയെയും, ഭാര്യാ പിതാവിനെയും ക്രൂരമായി മർദ്ദിച്ച സംഭവം ഗൗരവത്തോടെയാണ് വനിതാ കമ്മീഷൻ കാണുന്നതെന്ന് കമ്മീഷൻ അംഗം ഷിജി ശിവജി പറഞ്ഞു.

പ്രതിയായ ഭർത്താവ് ജൗഹറിനെതിരെ പൊലീസ് ചുമത്തിയ വകുപ്പുകൾ ദുർബലമാണെന്നും കമ്മീഷൻ അംഗങ്ങൾ ചൂണ്ടിക്കാട്ടി. കൂടുതൽ ഗൗരവതരമായ വകുപ്പുകൾ ചുമത്തുന്നതിന് വേണ്ട ഇടപെടൽ വനിതാ കമ്മീഷൻ്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അഡ്വ. ഷിജി ശിവജി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News