കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം; നൂതനവും സുസ്ഥിരവുമായ വ്യവസായങ്ങള്‍ക്ക് എല്‍ ഡി എഫ് സര്‍ക്കാര്‍ എന്നും പിന്തുണ നല്‍കും: മുഖ്യമന്ത്രി

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂതനവും സുസ്ഥിരവുമായ വ്യവസായങ്ങള്‍ക്ക് എല്‍ ഡി എഫ് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ പ്രതികരിച്ചു. കേരളത്തിന്റെ വ്യവസായ മേഖലയെ ആര്‍ പി ജി ഗ്രൂപ്പ് എം ഡി ഹര്‍ഷ് ഗോയങ്ക അഭിനന്ദിച്ചതിന് നന്ദി പറഞ്ഞു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരളത്തിന്റെ വ്യവസായ മേഖലയെ അഭിനന്ദിച്ച് നിരവധി വ്യവസായികളാണ് ഇതിനോടകം രംഗത്ത് വന്നത്.കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം വ്യവസായികള്‍ക്ക് എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.മാത്രമല്ല കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരു വ്യവസായ സ്ഥാപനങ്ങള്‍ക്ക്‌പോലും സംസ്ഥാനത്ത് വ്യവസായം നിര്‍ത്തിപോകേണ്ടി വന്നിട്ടില്ല.

ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ ഇടപെടലിനെ പ്രകീര്‍ത്തിച്ച് നിരവധിപേര്‍ രംഗത്ത് എത്തുന്നത്.ആര്‍ പി ഗ്രൂപ്പ് എം ഡി ഹര്‍ഷ് ഗോയങ്ക കേരളത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.സാമ്പത്തിക വിദഗ്ധ ഷാമിക രവിയ്ക്ക് മറുപടിയായാണ് ഹര്‍ഷ് ഗോയങ്ക ട്വിറ്ററില്‍ പ്രതികരിച്ചത്

കേരളത്തിന്റെ വ്യവസായ സംരഭകരുമായുള്ള സഹകരണത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയ ഹര്‍ഷ് ഗോയങ്കക്ക് മുഖ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.കേരളം രാജ്യത്തെ തന്ന നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററിലൂടെ അറിയിച്ചു.നൂതനവും സുസ്ഥിരവുമായ വ്യവസായങ്ങള്‍ക്ക് എല്‍ ഡി എഫ് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍ നിക്ഷേപ വ്യവസായ സൗഹൃദ നയം തുടരുമെന്നും, വ്യവസായ സംരംഭങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പ് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഗോയെങ്കയ്ക്ക് റീട്വീറ്റ് ചെയ്തുകൊണ്ട് പറഞ്ഞു. കേരളം വിട്ടുപോകുമെന്ന ഭീഷണി മുഴക്കുന്ന കിറ്റക്‌സിന് ശക്തമായ തിരിച്ചടിയാണ് കേരളത്തിന്റെ വ്യവസായ സൗഹൃദത്തെകുറിച്ചുള്ള ഇത്തരം വ്യവസായികളുടെ കുറിപ്പ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുള്ള വ്യവസായി ഹര്‍ഷ് ഗോയെങ്കയുടെ വാദങ്ങള്‍ വ്യാവസായിക മുതല്‍മുടക്കിന് കേരളം അനുകൂലമല്ല എന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന സംഘ് പരിവാര്‍ ട്വന്റി ട്വന്റി അണികള്‍ക്ക് മറുപടി കൂടിയാണ്.കേരളം വിട്ടുപോകുമെന്ന കിറ്റ്ക്‌സ് എം ഡി സാബു ജേക്കബിന്റെ തീരുമാനം മാറ്റണമെന്ന് ആവശ്യപെട്ട് എം എ യൂസഫലിയും രംഗത്തെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here