വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമൊരുക്കുന്നതിനായി അക്ഷര വണ്ടിയുമായി ഡിവൈഎഫ്‌എൈ

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കുന്നതിനായി അക്ഷര വണ്ടിയുമായി പാലക്കാട് മാത്തൂരിലെ ഡിവൈഎഫ്‌എൈ പ്രവര്‍ത്തകര്‍. ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകളും മാത്തൂരിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനസാമഗ്രികളും വിതരണം ചെയ്തു. പാഴ്വസ്തുക്കള്‍ ശേഖരിച്ചാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്ഷരവണ്ടിക്കായി പണം കണ്ടെത്തിയത്.

കൊവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കുന്നതിനായി സമാനതകളില്ലാത്ത ഇടപെടലാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഡിവൈഎഫ്‌ഐ മാത്തൂര്‍ മേഖലാ കമ്മറ്റി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കിയത്.

അക്ഷര വണ്ടിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി പാഴ്വസ്തുക്കള്‍ ശേഖരിച്ചാണ് പണം കണ്ടെത്തിയത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ആര്‍ സതീഷ് അക്ഷര വണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു.

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് മൊബൈല്‍ ഫോണ്‍ കൈമാറിയത്. മാത്തൂര്‍ മേഖലാ കമ്മറ്റിക്ക് കീഴിലുള്ള മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരവണ്ടിയിലൂടെ നേരിട്ട് വീടുകളിലെത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പഠനോപകരണങ്ങള്‍ കൈമാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here