മദ്യപാനിയായ മകന്‍റെ മര്‍ദ്ദനം സഹിക്ക വയ്യാതെയാണ് കൊലപ്പെടുത്തിയത്; ഉദയംപേരൂരില്‍ മകനെ വെട്ടിക്കൊന്ന അച്ഛന്‍ കീഴടങ്ങി

മദ്യപാനിയായ മകന്‍റെ മര്‍ദ്ദനം സഹിക്കാന്‍ വയ്യാതെയാണ് കൊലപ്പെടുത്തിയതെന്ന് ഉദയംപേരൂരില്‍ മകനെ വെട്ടിക്കൊന്ന അച്ഛന്‍ മണി കീഴടങ്ങി. മകന്‍ മദ്യപിച്ചു വന്ന് തങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നുവെന്ന് ക്യാന്‍സര്‍ രോഗിയായ അച്ഛന്‍ പൊലീസിന് മൊഴി നല്‍കി. ഉദയംപേരൂര്‍ എംഎല്‍എ റോഡിലെ ഞാത്തിയേല്‍ വീട്ടില്‍ മണിയാണ് മകന്‍ സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച്ച രാത്രി 12 മണിയോടെയാണ് മകന്‍ സന്തോഷിനെ മണിയന്‍ കുത്തിക്കൊലപ്പെടുത്തിയത്. ക്യാന്‍സര്‍ രോഗിയായ മണിയനെ സ്ഥിരമായി മദ്യപിച്ചെത്തി മകന്‍ സന്തോഷ് മര്‍ദ്ദിക്കാറുണ്ടായിരുന്നു. ഇതേതുടര്‍ന്ന്, ഏറെ നാളായി ബന്ധുവീട്ടിലായിരുന്നു മണിയന്‍ അടുത്തിടെയാണ് തിരികെ എത്തിയത്.

ഇരുവരും മാത്രമുള്ള വീട്ടില്‍ സന്തോഷ് മദ്യപിച്ചെത്തി തന്നെ മര്‍ദിച്ചതായാണ് മണിയന്‍ പറയുന്നത്. തുടര്‍ന്ന് സംഭവദിവസം രാത്രി 12 മണിയോടെ മണിയന്‍ സന്തോഷിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു.

കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് സന്തോഷ് കുത്തേറ്റ് കിടക്കുന്നത് കണ്ടത്. പൊലീസ് എത്തിയപ്പോഴും മരണം സംഭവിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News