പട്ടയഭൂമിയില്‍ നിന്ന് മരം മുറിക്കാനായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, കര്‍ഷകരുടെ താല്പര്യം മുന്‍നിര്‍ത്തി മാത്രം ഇറക്കിയ ഉത്തരവാണിത് ; മുന്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ 

പട്ടയഭൂമിയില്‍ നിന്ന് മരം മുറിക്കാനായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി മുന്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. വേണ്ടത്ര കൂടിയാലോചന നടത്തിയ ശേഷം കര്‍ഷകരുടെ താല്പര്യം മുന്‍നിര്‍ത്തി മാത്രം ഇറക്കിയ ഉത്തരവാണിത്. രാജകീയ മരങ്ങള്‍ ഒഴികെ കര്‍ഷകര്‍ വെച്ചുപിടിപ്പിച്ച മരങ്ങള്‍ മുറിക്കാന്‍ മാത്രമാണ് അനുമതി നല്‍കിയതെന്ന് ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

പട്ടയഭൂമിയിലെ മരം മുറി ഉത്തരവുമായി ബന്ധപ്പെട്ട് പുതിയതായി എന്തോ കണ്ടെത്തിയതുപോലെ തനിക്കെതിരെ നടത്തുന്ന പ്രചാരണം ദുരുദ്ദേശപരമാണെ ന്ന് മുന്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഉത്തരവ് നടപ്പാക്കുന്നത് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശ്രമിച്ചുവെന്നാണ് ആരോപണം.

എന്നാല്‍, ഇതു വസ്തുതാപരമല്ല, മരം മുറി ഉത്തരവിന്റെ ഉത്തരവാദിത്തം പൂര്‍ണമായും താന്‍ ഏറ്റെടുക്കുന്നതായി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. വേണ്ടത്ര കൂടിയാലോചനകള്‍ക്ക് ശേഷം കര്‍ഷകരുടെ താല്പര്യം മുന്‍നിര്‍ത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് മുന്‍ മന്ത്രി വ്യക്തമാക്കി.

രാജകീയ മരങ്ങള്‍ മുറിക്കാന്‍ ഉത്തരവില്‍ അനുമതി നല്‍കിയിരുന്നില്ല. കര്‍ഷകര്‍ വെച്ചുപിടിപ്പിച്ച രാജകീയ മരങ്ങള്‍ ഒഴികെയുള്ള മരങ്ങള്‍ മാത്രം മുറിക്കാനാണ് അനുമതി നല്‍കിയത്. റവന്യു സെക്രട്ടറി നിയമാനുസൃതം ഇറക്കായ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതിന് തടസംനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെമാത്രമാണ് ഇടപെടലുണ്ടായത്.

ഉത്തരവ് തെറ്റായ നിലയില്‍ ആരെങ്കിലും നടപ്പാക്കിയിട്ടുണ്ടെങ്കില്‍ ശിക്ഷാ നടപടി സ്വീകരിക്കണം. അന്വേഷണത്തില്‍ അതെല്ലാം വ്യക്തമാകും, സര്‍ക്കാര്‍ ഉത്തരവില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോരിക്കാന്‍ ഏത് അന്വേഷണവും ആകാമെന്ന പഴയ നിലപാട് ഇ ചന്ദ്രശേഖരന്‍ ആവര്‍ത്തിച്ചു.

ആരോപണങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ താന്‍ സ്വീകരിച്ച നിലപാടുകളില്‍ തന്നെ ഉറച്ചുനിലക്കുകയാണെന്ന് ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഉത്തരവിന്റെ മറവില്‍ മറ്റാരെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടെങ്കിശല്‍ അതിന്റെ ബാധ്യത തനിക്കോ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനോ ഇല്ല. ഇത്തരം കുപ്രചാരണങ്ങളെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News