തൃശൂർ ഗവ.എഞ്ചിനീയറിങ് കോളേജിന്‌ ചരിത്ര നേട്ടം; സിഡ്‌ബിയുടെ സ്‌റ്റാർട്ട്‌ അപ്പ്‌ തൃശൂരിൽ നിന്ന്‌

പഠനം മാത്രമല്ല, പുതിയ തൊഴിൽ സംരംഭങ്ങൾക്ക്‌ വഴി തുറക്കാനും ഊർജം പകരാനുമായി തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജിന്റെ ‘സ്‌റ്റാർട്ട്‌ അപ്‌’. കോളേജുകൾ വഴി പുതുസംരംഭം തുടങ്ങാൻ സ്‌മോൾ ഇൻഡസ്ട്രീസ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്‌ബി) നടപ്പാക്കുന്ന സ്വാലംബൻ ചെയർ പദ്ധതിയുടെ രാജ്യത്തെ ആദ്യ ധനസഹായം തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജിനെ തേടിയെത്തി.

1.53 കോടിയാണ്‌ ഫണ്ട്‌. മൂന്നുവർഷത്തിനകം 25 സ്‌റ്റാർട്ട്‌ അപ്പുകൾ തുടങ്ങും. ഗവേഷണങ്ങൾക്കും പിന്തുണയേകും.നൂതന ആശയങ്ങൾക്ക്‌ ഗ്രാന്റ്‌ നൽകും. കോളേജ്‌ വിദ്യാർഥികൾ മാത്രമല്ല പുറത്തുള്ളവർക്കും സംരഭം തുടങ്ങാൻ മാനസീക സാമ്പത്തിക പിന്തുണ നൽകുമെന്നുള്ളതാണ്‌ സവിശേഷത.

ഈ ചരിത്ര പദ്ധതിക്ക്‌ തൃശൂർ ഗവ.എഞ്ചിനീയറിങ് കോളേജും സിഡ്‌ബിയുമായി എംഒയു ഒപ്പുവച്ചു. സിഡ്‌ബിയുടെ സ്വാലംബൻ ചെയർഫോർ എംഎസ്എംഇ സൊല്യൂഷൻസ് എന്ന പദ്ധതി വഴിയാണ്‌ ഫണ്ട്‌ അനുവദിച്ചത്‌. മൂന്നു വർഷമാണ്‌ കാലാവധി.

ആദ്യവർഷത്തേക്ക്‌ 44 ലക്ഷം രൂപ അനുവദിച്ചു. പദ്ധതി വഴി സ്‌റ്റാർട്ട്‌ അപ്പുകൾക്ക്‌ ധനസഹായത്തിനൊപ്പം നൂതന ആശയങ്ങളും കണ്ടുപിടിത്തങ്ങളും അവതരിപ്പിക്കാൻ വേദിയൊരുക്കും.

തെരഞ്ഞെടുക്കുന്നവർ കമ്പനി തുടങ്ങുന്നതിനാവശ്യമായ പിന്തുണ നൽകും. എന്റർപ്രണർഷിപ്പ്‌ ഡെവലപ്മെൻറ് പ്രോഗ്രാം, ഇന്റലക്‌ച്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്‌ ട്രെയിനിങ്, സ്കിൽ ഡവലപ്പ്‌മെന്റ്‌ പ്രോഗ്രാം, പേറ്റന്റ്‌, വായ്‌പാ സൗകര്യം, കേന്ദ്ര – സംസ്ഥാന സർക്കാർ പദ്ധതികൾ എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും പരിശീലനങ്ങളും സംഘടിപ്പിക്കും.

സിഡ്‌ബിയുടെ ആദ്യ ധനസഹായം തൃശൂർ ഗവ: എഞ്ചിനീയറിങ് കോളേജിന് ലഭിക്കുന്നത് ചരിത്ര നേട്ടമാണെന്ന്‌ കോളേജ്‌ പ്രിൻസിപ്പൽ രഞ്ജിനി ഭട്ടതിരിപ്പാടും ഫാക്കൽട്ടി കോ ഓർഡിനേറ്റർ ഡോ. അജയ്‌ ജെയിംസും പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ്‌ കോളേജ്‌ പ്രൊപ്പോസൽ സമർപ്പിച്ചത്‌. അതിന്‌ അംഗീകാരം ലഭിച്ചു. ഈവർഷം അഞ്ച്‌ സംരംഭം തുടങ്ങുമെന്നും കോ ഓർഡിനേറ്റർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News