ഗെയിം കളിക്കാന്‍ 1500 രൂപക്ക് റീചാര്‍ജ് ചെയ്തു; അച്ഛന്‍ വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് 14 കാരന്‍ തൂങ്ങി മരിച്ചു

മൊബൈല്‍ ഉപയോഗം കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഗെയിമിനെച്ചൊല്ലി അച്ഛന്‍ വഴകകുപറഞ്ഞതില്‍ മനം നൊന്ത് 14 കാരന്‍ തൂങ്ങി മരിച്ചു. ഗെയിം കളിക്കാന്‍ 1500 രൂപക്ക് റീചാര്‍ജ് ചെയ്തില്‍ അച്ഛന്‍ ശകാരിച്ചതിനാണ് 14 കാരന്‍ തൂങ്ങി മരിച്ചത്.

കട്ടപ്പന സുവര്‍ണഗിരി കല്യാണത്തണ്ട് കറുകപ്പറമ്പില്‍ ബാബു (രവീന്ദ്രന്‍)- ശ്രീജ ദമ്പതികളുടെ മകന്‍ ഗര്‍ഷോം(14) ആണ് മരിച്ചത്. അമിതമായി മൊബൈല്‍ ഉപയോഗിച്ചതിനും വലിയ തുകയ്ക്ക് റീച്ചാര്‍ജ് ചെയ്തതിനും പിതാവ് വഴക്കു പറഞ്ഞതിനാണ് കുട്ടി ആത്മഹത്യ ചെയ്തത്.

കട്ടപ്പന ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ഗര്‍ഷോം. മൊബൈല്‍ ഗെയിം കളിക്കാനായി കഴിഞ്ഞ ദിവസം ഗര്‍ഷോം 1500 രൂപയ്ക്ക് ഫോണ്‍ റീച്ചാര്‍ജ് ചെയ്തു. ഇത് അറിഞ്ഞതോടെ ചൊവ്വാഴ്ച്ച പിതാവ് ശകാരിച്ചു. തുടര്‍ന്ന് ഇന്നലെ രാവിലെ ബാബുവും ശ്രീജയും ജോലിക്ക് പോയതിനു പിന്നാലെ ഗര്‍ഷോം മുറിയില്‍ കയറി കതകടച്ച് തൂങ്ങി മരികകുകയായിരുന്നു.

അമ്മ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ സമീപ വീട്ടിലെ ആളെ വിളിച്ച് വിവരം അന്വേഷിച്ചു. ആയല്‍ക്കാരന്‍ വന്നു നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ ഗര്‍ഷോമിനെ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ്. സഹോദരി: ജിസിയ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News