റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ  പങ്ക് അന്വേഷിക്കണം; യെച്ചൂരി 

റഫേല്‍ അഴിമതി ആരോപണത്തിൽ ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചതോടെ ഇന്ത്യയിലും അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

പാർലമെന്‍ററി സംയുക്ത സമിതി അന്വേഷണം നടത്തണമെന്ന മുൻ നിലപാടിൽ പാർട്ടി ഉറച്ചു നിൽക്കുന്നുവെന്നും യെച്ചൂരി വ്യക്തമാക്കി. പാർലമെന്‍ററി സംയുക്ത സമിതി അന്വേഷണം നടത്തണമെന്നാണ് കോണ്ഗ്രസും ആവശ്യപ്പെടുന്നത്. ഇതോടെ മോദി സർക്കാർ വലിയ പ്രതിരോധത്തിലേക്കാണ് നീങ്ങുന്നത്.

ഫ്രഞ്ച് പ്രൊസിക്യൂഷന്‍ സര്‍വീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അഴിമതി ആരോപണം  അന്വേഷിക്കാൻ ആരംഭിച്ചതിനിടെയാണ് റാഫേൽ വീണ്ടും സജീവ ചർച്ച വിഷയമാകുന്നത്. സ്‌പെഷ്യല്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ ജൂണ്‍ 14 മുതല്‍ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ അഴിമതി കണ്ടെത്തിയാൽ മോദി സർക്കാരിന് വലിയ തിരിച്ചടിയാകും ഉണ്ടാവുക.

ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചതോടെ ഇന്ത്യയിലും അന്വേഷണം വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. അഴിമതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. പാർലമെന്‍ററി സംയുക്ത സമിതി അന്വേഷണം നടത്തണമെന്ന നേരത്തെ നിലപാടിൽ തന്നെ പാർട്ടി ഉറച്ചു നിൽക്കുന്നുവെന്നും യെച്ചൂരി വ്യക്തമാക്കി.

യെച്ചൂരിക്ക് പുറമെ  ആർജെഡി, കോണ്ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും അന്വേഷണം ആവശ്യപ്പെട്ടു രംഗത്തുവന്നിട്ടുണ്ട്. പാർലമെന്‍ററി സംയുക്ത സമിതി അന്വേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസും അവശ്യപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News