‘വോട്ട് വില്‍ക്കുന്ന ജോലി അല്ലേ, ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഉടന്‍ കൂടിയിട്ട് ഇവിടെ എന്ത് മല മറിയ്ക്കാനാ’; സുരേന്ദ്രനെ ട്രോളി കെ. മുരളീധരന്‍

സംസ്ഥാന ഭാരവാഹി യോഗം ചൊവ്വാഴ്ച തീരുമാനിച്ചതിനാൽ കൊടകര കുഴൽപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ ട്രോളി കെ. മുരളീധരൻ.ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഉടനെ യോഗം കൂടിയിട്ട് ഇവിടെ എന്ത് മല മറിയ്ക്കാനാണെന്ന് അദ്ദേഹം പരിഹസിച്ചു.

‘സംസ്ഥാന കമ്മിറ്റി ഉടനെ യോഗം കൂടിയിട്ട് അത്ര വലിയ കാര്യമൊന്നുമില്ലല്ലോ, വോട്ട് വിൽക്കുന്ന ജോലി അല്ലേ, ഇപ്പോൾ ഇലക്ഷനില്ലല്ലോ,’ കെ. മുരളീധരൻ പറഞ്ഞു. ആദ്യം ഹാജരായി സത്യസന്ധത തെളിയിക്കണം. അല്ലാതെ വീരവാദമടിയ്ക്കലല്ലെന്നും അദ്ദേഹം പറഞ്ഞു.

കൊടകര കുഴൽപ്പണ കേസിൽ കെ. സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാനായിരുന്നു നിർദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here