കൊവിഡ് കാലത്തെ ‘അധിക മരണങ്ങള്‍’ കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ കുറവ്

മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളത്തിൽ കൊവിഡ് കാലത്തുണ്ടായ അധിക മരണങ്ങൾ കുറവാണെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് കാലത്തും അതിന് മുൻപുള്ള വർഷങ്ങളിലും നടന്ന മരണങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ അധിക മരണങ്ങൾ കുറവാണെന്ന് കണ്ടെത്തിയിട്ടുള്ളത്.

പ്രമുഖ ദേശീയ മാധ്യമത്തില്‍ ശ്രീനിവാസൻ രമണി തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് കാലത്തും അതിനു മുൻപും നടന്നിട്ടുള്ള മരണങ്ങളുടെ കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാനങ്ങളിലെ സിവിൽ രജിസ്‌ട്രേഷൻ സിസ്റ്റത്തിൽ നിന്നും ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയും റിപ്പോർട്ടിൽ പുറത്തുവിട്ടിട്ടുണ്ട്.

ഏറ്റവും കൂടുതൽ അധിക മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സംസ്ഥാനം മധ്യപ്രദേശാണ്. സമാനമായ രീതിയിൽ ആന്ധ്രാപ്രദേശിലും കർണാടകയിലും  രാജസ്ഥാനിലും  അധിക മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here