അമിതാഭ് ബച്ചന്റെ ആഡംബര ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയേക്കും

ബോളിവുഡിലെ മുതിര്‍ന്ന സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ ഏഴു നടന്മാരുടെ മുംബൈയിലെ വസതികള്‍ പൊളിച്ചു നീക്കിയേക്കും. റോഡ് വീതികൂട്ടുന്നത് ചൂണ്ടിക്കാട്ടി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബച്ചന് നോട്ടീസ് നല്‍കിയിരുന്നു. 2017ല്‍ നല്‍കിയ നോട്ടീസിന്റെ തുടര്‍നടപടിയാണ് ഇത്.

നടപടികള്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആരംഭിച്ചതായും പ്രതീക്ഷയുടെ ഒരു ഭാഗം ഉടന്‍ പൊളിച്ചുനീക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പൊളിച്ചുനീക്കേണ്ട കെട്ടിടത്തിന്റെ കൃത്യമായ ഭാഗം നിര്‍ണ്ണയിക്കാന്‍ കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ബച്ചനും രാജ്കുമാര്‍ ഹിരാനിയും ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് നാല് വര്‍ഷം മുമ്പ് അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയത്. പദ്ധതിക്ക് ആവശ്യമായ മറ്റ് പ്ലോട്ടുകള്‍ ബച്ചന്റെ ബംഗ്ലാവിനോട് ചേര്‍ന്നുള്ള സ്ഥലത്തിന്റെ മതിലിരിക്കുന്ന സ്ഥലമടക്കം കോര്‍പ്പറേഷന്‍ ഏറ്റെടത്തിരുന്നു.

കോണ്‍ഗ്രസ് കൗണ്‍സിലര്‍ തുലിപ് ബ്രയാന്‍ മിറാന്‍ഡയാണ് ബച്ചനെതിരേ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ഇപ്പോള്‍ പ്രശ്‌നം ഉന്നയിച്ചത്. ‘2017ല്‍ റോഡ് വീതികൂട്ടല്‍ നയപ്രകാരം അമിതാഭ് ബച്ചന് ബിഎംസി നോട്ടീസ് നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. നോട്ടീസ് നല്‍കിയിട്ടും എന്താണ് ആ ഭൂമി ബിഎംസി എടുക്കാത്തത്? ഒരു സാധാരണക്കാരന്റെ ഭൂമിയായിരുന്നെങ്കില്‍ ബിഎംസി ഉടനടി ഏറ്റെടുക്കുമായിരുന്നു. നോട്ടീസ് നല്‍കിയ ശേഷം റോഡ് വീതികൂട്ടല്‍ പദ്ധതിക്ക് അപ്പീല്‍ ആവശ്യമില്ല’, മിറാന്‍ഡ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News