ഒരു വീട്ടിലെ എല്ലാവര്‍ക്കും കൊവിഡ്; ഉപജീവന മാര്‍ഗ്ഗം അടഞ്ഞപ്പോള്‍ ജാതിക്ക ശേഖരണം ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ 

ഒരു വീട്ടിലെ എല്ലാവര്‍ക്കും കൊവിഡ് പിടിപെട്ട് ഉപജീവനമാര്‍ഗ്ഗം തടസ്സപ്പെട്ടപ്പോള്‍ സഹായത്തിനായി മുന്നിട്ടിറങ്ങി സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ജാതിതോട്ടം ലീസിനെടുത്ത് അതിലെ വരുമാനംകൊണ്ട് ജീവിക്കുന്ന മൊനൊടിയിലെ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ ആകെയുള്ള വരുമാനം മുടങ്ങി.

തോട്ടത്തിലെ ജാതിക്ക ശേഖരിച്ചില്ലെങ്കില്‍ അത് തോട്ടത്തില്‍ കിടന്ന് തന്നെ നശിച്ചുപോകുമെന്നത് ഈ കുടുംബത്തെ വലച്ചു. ഇത് മനസ്സിലാക്കി സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ജാതിക്ക ശേഖരിക്കാന്‍ സന്നദ്ധത കാട്ടി വന്നതോടെ കുടുംബത്തിന് താങ്ങായി.

വീട്ടിലെ എല്ലാ അംഗങ്ങളും കൊവിഡ് മുക്തരാകുന്നതുവരെ ദിവസവും തോട്ടത്തിലെത്തി ജാതിക്ക ശേഖരിക്കുകയാണ് പ്രവര്‍ത്തകര്‍. സി.പി.എം മോനൊടി ബ്രാഞ്ച് സെക്രട്ടറി കെ.വി. വിശാഖ്, ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഈ മാതൃക പ്രവര്‍ത്തനം. രോഗബാധിത കുടുംബത്തിലെ ആടുകള്‍ക്ക് യഥാസമയം പുല്ലും പ്ലാവിലയും എത്തിച്ചു നല്‍കുന്നതും ഇവര്‍ തന്നെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here