കണ്ണൂരിൽ ഒന്‍പത് വയസ്സുകാരിയുടെ മരണം കൊലപാതകം; അമ്മ പൊലീസ് കസ്റ്റഡിയിൽ

കണ്ണൂരിൽ ഒന്‍പത് വയസ്സുകാരിയുടെ മരണം കൊലപാതകം. കുട്ടിയെ കൊന്നത് കഴുത്ത് ഞെരിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കുട്ടിയുടെ അമ്മ വാഹിദയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂർ കുഴിക്കുന്നിൽ ഒന്‍പത്കാരി അവന്തികയെയാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.  അച്ഛൻ രാജേഷിന്‍റെ പരാതിയിൽ അമ്മ വാഹിദക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.

വീട്ടിൽ അവശ നിലയിൽ കണ്ട കുട്ടിയെ അച്ഛൻ ആശുപത്രിയിൽ കൊണ്ടു പോയി. എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും പെണ്‍കുട്ടിയുടെ  മരണം സംഭവിച്ചു.

കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.  സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച ശേഷമാണ് കുട്ടിയുടെ അമ്മയെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News