ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്ത രാജ്യമായി യു.എ.ഇ

കൊവിഡ് വാക്‌സിൻ വിതരണത്തിൽ ആഫ്രിക്കൻ രാജ്യമായ സീഷെൽസിനെ മറികടന്ന് യു.എ.ഇ. ഇതോടെ വാക്‌സിൻ വിതരണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യമായി യു.എ.ഇ മാറി.

ബ്ലൂംബർഗ് വാക്‌സിൻ ട്രാക്കർ ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 15.5 മില്യൻ ഡോസ് വാക്‌സിനാണ് യു.എ.ഇ വിതരണം ചെയ്തത്. പ്രവാസികളുൾപ്പെടെ 10 മില്യൻ ജനസംഖ്യയുള്ള യു.എ.ഇ 72.1 ശതമാനം ആളുകൾക്കും രണ്ട് ഡോസ് വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ട്.

ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള സീഷെൽസ് ജനസംഖ്യയുടെ 71.1 ശതമാനം പേർക്കാണ് വാക്‌സിൻ വിതരണം ചെയ്തത്. മാർച്ച് മുതൽ യു.എ.ഇയിലെ പ്രതിദിന കൊവിഡ് നിരക്ക് ഏകദേശം 2000 ആണ്.

ഫെബ്രുവരിയിൽ ഇത് 4000 ആയിരുന്നു. പ്രതിശീർഷ അനുപാതത്തിൽ ഏറ്റവും ഉയർന്ന നിരക്കിൽ കോവിഡ് പരിശോധന നടക്കുന്ന രാജ്യമാണ് യു.എ.ഇ. കൊവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിൽ ഒന്നും യു.എ.ഇയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News