ഇന്ധനവില വർധനവിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ സിപിഐ എം തീരുമാനം

ഇന്ധനവില വർധനക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ സിപിഐഎം പൊളിറ്റ് ബ്യുറോ തീരുമാനം. എക്സൈസ് ഡ്യൂട്ടി കുറച്ചു വിലവർധനവ് തടയാൻ മോഡി സർക്കാർ തയ്യറാവണമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

ഓർഡൻസ് ഫാക്ടറികളിൽ സമരം നിരോധിച്ച ഉത്തരവ് പിൻവലിക്കണമെന്നും, എല്ലാവരിലേക്കും സൗജന്യ വാക്സിൻ എത്തിക്കാൻ മോദി സർക്കാർ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു. അതേസമയം, പൊളിറ്റ് ബ്യൂറോ യോഗത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകനവും ആരംഭിച്ചു.

മോദി സർക്കാരിന്‍റെ ജനദ്രോഹനയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് പൊളിറ്റ് ബ്യൂറോ തീരുമാനം. കൊവിഡ് ആശങ്ക മറികടക്കാൻ സൗജന്യമായി എല്ലാവരിലേക്കും വാക്സിൻ എത്തിക്കാൻ മോദി സർക്കാർ തയ്യാറാവണമെന്ന് പൊളിറ്റ് ബ്യുറോ ആവശ്യപ്പെട്ടു.

ദിനം പ്രതി ഇന്ധനവില വർധനവിലൂടെ ജനങ്ങൾക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നു. എക്സൈസ് ഡ്യൂട്ടി കുറച്ചു ഇന്ധന വില വർധനവ് തടയണമെന്നും ശക്തമായ പ്രതിഷേധമുയർത്തുമെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കി.

രാജ്യത്തെ ആയുധ നിർമാണ ശാലകളിലെ സമരം നിരോധിച്ച കേന്ദ്രസർക്കാർ വിജ്ഞാപനം ഭരണഘടന വിരുദ്ധമെന്നും  ഉടൻ പിൻവലിക്കണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനവും ആരംഭിച്ചു. ഈ മാസം 17,18 തീയതികളിൽ നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ അവലോകനം പൂർത്തിയാക്കി കേന്ദ്ര കമ്മറ്റിയിൽ ചർച്ചക്ക് വെക്കും. ഈ മാസം അവസാനത്തോടെയാണ് കേന്ദ്രകമ്മറ്റി യോഗം ചേരുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here