ജര്‍മനിയില്‍ മരണപ്പെട്ട മലയാളി വിദ്യാർഥിനിയുടെ മാതാപിതാക്കളെ സന്ദർശിച്ച് മന്ത്രി വിഎൻ വാസവൻ

ജര്‍മനിയില്‍വെച്ച് മരണപ്പെട്ട മലയാളി വിദ്യാർഥിനി നിതിക ബെന്നിയുടെ കോട്ടയം കടുത്തുരുത്തി ആപ്പാഞ്ചിറയിലെ വീട്ടിൽ മന്ത്രി വിഎൻ വാസവൻ എത്തി മാതാപിതാക്കളെ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മന്ത്രി മരണപ്പെട്ട നിതികയുടെ വീട്ടിൽ നേരിട്ടെത്തിയത്.

നോർക്കയും എംബസിയുമായും ബന്ധപ്പെട്ട് ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി മന്ത്രി വിഎൻ വാസവൻ അറിയിച്ചു. മരണ കാരണത്തെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. പോസ്റ്റുമോർട്ടം നടത്തി മരണ കാരണം വ്യക്തമായ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ബി.എസ്.സി ബയോടെക്നോളജി ബാംഗ്ലൂരിൽ നിന്നും പൂർത്തിയാക്കിയ ശേഷം ജർമനിയിലെ കീ​ല്‍ ക്രി​സ്റ്റ്യാ​ന്‍ ആ​ല്‍​ബ്റെ​ഷ്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ ബ​യോ​മെ​ഡി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ലൈ​ഫ് സ​യ​ന്‍​സി​ല്‍ ഉപരി പഠനത്തിന് പോയതായിരുന്നു വിദ്യാർത്ഥിനി.  സ്റ്റു​ഡ​ന്‍റ് ഹോ​സ്റ്റ​ലി​ലെ മു​റി​യി​ലാണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ മ​ര​ണം സം​ഭ​വി​ച്ചു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News