ബോളിവുഡല്ല, മലയാള ചിത്രങ്ങളാണ് കൊവിഡ് കാലത്തെ അടയാളപ്പെടുത്തിയത്; മോളിവുഡിനെ പുകഴ്ത്തി ദി ഗാര്‍ഡിയന്‍

കൊവിഡ് കാലത്തെ സിനിമയില്‍ അടയാളപ്പെടുത്തിയതില്‍ ബോളിവുഡ്ിനെക്കാള്‍ മികച്ചത് മലയാള സിനിമ എന്ന് ദി ഗാര്‍ഡിയന്റ ലേഖനം. കൊവിഡ് കാലത്തെ പ്രമേയമാക്കിയും പശ്ചാത്തലമാക്കിയും ഇറങ്ങിയ മലയാള സിനിമകളെ പുകഴ്ത്തി ദി ഗാര്‍ഡിയന്‍. കൊവിഡ് കാലത്തോട് ഏറ്റവും വേഗത്തില്‍ പ്രതികരിച്ച ഇന്‍ഡസ്ട്രി മലയാളമാണെന്ന് ദി ഗാര്‍ഡിയനില്‍ നമ്രത ജോഷി എഴുതിയ ലേഖനത്തില്‍ പറയുന്നു.

ഇന്ത്യയിലെ കൊവിഡ് കാല സിനിമകള്‍ക്കുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീമായി പ്രവര്‍ത്തിക്കുന്നത് ബോളിവുഡല്ല, മലയാളമാണെന്നും അത് എന്തുകൊണ്ടാണെന്നുമാണ് ലേഖനത്തില്‍ വ്യക്തമാക്കുന്നത്.

എല്ലാവരുടെയും ജീവിതങ്ങളെ മാറ്റിമറിച്ച കൊവിഡിനെ അടയാളപ്പെടുത്താന്‍ ബോളിവുഡ് മറന്നപ്പോള്‍ മലയാള സിനിമ കൊവിഡിനെ ഉള്‍ക്കൊണ്ടും പ്രതികരിച്ചും മുന്നോട്ടു പോയെന്നും വിഷയത്തിലും അവതരണത്തിലും നിര്‍മ്മാണത്തിലും പുതിയ രീതികള്‍ ആവിഷ്‌കരിച്ചെന്നും ദി ഗാര്‍ഡിയന്‍ പറയുന്നു. ഇന്ന് ഇന്ത്യയിലെ വിവിധ ഭാഷകളില്‍ വെച്ച് ഏറ്റവും മികച്ച ഇന്‍ഡസ്ട്രിയായി നിലകൊള്ളുന്നത് മലയാളമാണെന്നും ലേഖനത്തില്‍ പറയുന്നു.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി, സാനു ജോണ്‍ വര്‍ഗീസിന്റെ ആര്‍ക്കറിയാം, ഡോണ്‍ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം, എവരിതിംഗ് ഈസ് സിനിമ എന്നീ ചിത്രങ്ങള്‍, ഇവയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ദി ഗാര്‍ഡിയന്‍ മോളിവുഡിനെ പ്രശംസിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News