കാർഷിക അവാർഡുകൾക്ക് അപേക്ഷിക്കാം

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന 2021 ലെ വിവിധ കാർഷിക അവാർഡുകൾക്ക് അപേക്ഷിക്കാം.

മിത്രാനികേതൻ പത്മശ്രീ കെ.വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ്, കർഷകോത്തമ, യുവകർഷക, യുവകർഷകൻ, കേരകേസരി, ഹരിതമിത്ര, ഉദ്യാനശ്രേഷ്ഠ, കർഷകജ്യോതി, കർഷകതിലകം (വനിത), ശ്രമശക്തി, കൃഷിവിജ്ഞാൻ, ക്ഷോണി സംരക്ഷണ, ക്ഷോണിരത്‌ന, കർഷക ഭാരതി, ദൃശ്യമാധ്യമം, നവമാധ്യമം, ഹരിതകീർത്തി, ഹരിത മുദ്ര, മികച്ച ജൈവകൃഷി നടത്തുന്ന ആദിവാസി ഊര്, മികച്ച കൃഷി നടത്തുന്ന മികച്ച റസിഡൻസ് അസോസിയേഷൻ, ഹൈടെക് ഫാർമർ, മികച്ച കൊമേഴ്‌സ്യൽ നഴ്‌സറി, കർഷക തിലകം (സ്‌കൂൾ വിദ്യാർത്ഥിനി), കർഷക പ്രതിഭ (സ്‌കൂൾ വിദ്യാർഥി), മികച്ച ഹയർ സെക്കൻഡറി സ്‌കൂൾ കർഷക പ്രതിഭ, മികച്ച കോളേജ് കർഷക പ്രതിഭ, മികച്ച ഫാം ഓഫീസർ, മികച്ച ജൈവകർഷകൻ, മികച്ച തേനീച്ച കർഷകൻ, മികച്ച കൂൺ കർഷകൻ തുടങ്ങി മുപ്പത്തിരണ്ടോളം പച്ചക്കറി, ജൈവകൃഷി അവാർഡുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷകൾ ജൂലൈ ആറിനു മുൻപായി കൃഷിഭവനിൽ സമർപ്പിക്കണം. കൃഷിഭവനുകളിൽ നിന്നും അപേക്ഷകൾ ജൂലൈ ഒമ്പതിന് മുൻപായി പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News