പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശം: സംസ്ഥാനങ്ങളിൽ കൊവിഡ് മരണ കണക്കുകൾ കൂടുന്നു

മാർഗ്ഗനിർദേശങ്ങൾ മാറുന്നതോടു കൂടി സംസ്ഥാനങ്ങളിൽ കൊവിഡ് മരണ കണക്കുകൾ കൂടുന്നു.കൊവിഡ് ഭേദമായ ശേഷവും അനുബന്ധ രോഗങ്ങൾ മൂലം മൂന്നുമാസത്തിനിടെ മരിച്ചാൽ പോലും കൊവിഡ് മരണമായി പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചതിന് പിന്നാലെയാണ് സംസ്ഥാനങ്ങളിലെ മരണ കണക്കുകൾ ഉയർന്നത്.രാജസ്ഥാനിൽ മാത്രം 45000ത്തോളം പുതിയ മരണങ്ങൾ ഉൾപ്പെടുത്തും.

കൊവിഡ് മൂലം മരണ മടഞ്ഞവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചതോടെയാണ് രാജ്യത്ത് കൊവിഡ് മരണങ്ങൾ പുന:പരിശോധിക്കുന്നത്.

കൊവിഡ് ഭേദമായ ശേഷം അനുബന്ധ രോഗങ്ങൾ മൂലം മൂന്നു മാസത്തിനിടെ മരിച്ചാൽ പോലും കൊവിഡ് മരണമായി നിശ്ചയിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചത്. ഈ പശ്ചാത്തലത്തിൽ കൊവിഡ് മരണം രേഖപ്പെടുത്തുന്നതിലെ മാനദണ്ഡം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പൊളിച്ചെഴുതേണ്ടി വന്ന സാഹചര്യത്തിലാണ് രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ വർദ്ധനവ് റിപ്പോർട്ട്‌ ചെയ്തത് .

പുന:പരിശോധനയിൽ രാജസ്ഥാനിൽ നിലവിൽ റിപ്പോർട്ട്‌ ചെയ്‌ത മരണങ്ങളെക്കാൾ 5 ഇരട്ടി പുതിയ മരണങ്ങളാണ് റിപ്പോർട്ട്‌ ചെയ്തത്. എട്ടായിരത്തോളം മരണങ്ങൾ റിപ്പോർട്ട്‌ ചെയ്ത രാജസ്ഥാനിൽ പുന:പരിശോധനക്ക് ശേഷം 45000ത്തോളം മരണങ്ങൾ കൂടി ഉൾപ്പെടുത്തും.

തമിഴ്നാട്ടിലും കർണാടകയിലും പുന:പരിശോധനക്ക് ശേഷം നാലിരട്ടി മരണങ്ങൾ കൂട്ടിച്ചേർക്കും.കേരളത്തിൽ 4000ത്തോളം കേസുകളാണ് പുതുതായി ചേർക്കേണ്ടത്.നേരത്തെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ബീഹാറിൽ കൊവിഡ് മരണങ്ങൾ പുന:പരിശോധിച്ച ശേഷം ഒരു ദിവസം മാത്രം 3000ത്തോളം കേസുകൾ ഉൾപ്പെടുത്തിയിരുന്നു.

അതേ സമയം കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളെ കൊവിഡ് മരണ കണക്കിൽ ഉൾപ്പെടുത്തുന്നില്ലെന്ന പരാതിയും ശക്തമാകുന്നുണ്ട്.കേന്ദ്ര സർക്കാരിനു കീഴിലുള്ള ഐസിഎംആർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ അനുസരിച്ചാണ്‌‌ കേരളത്തിൽ കൊവിഡ്‌ മരണങ്ങൾ കണക്കാക്കുന്നത്‌.

ഇതുപ്രകാരം കൊവിഡ് രോഗം ഗുരുതരമായി അവയവങ്ങളെ ബാധിച്ച് മരണമടയുന്നതിനെ മാത്രമേ കൊവിഡ് മരണമായി കണക്കാക്കുകയുള്ളു. ഗുരുതരമായ മറ്റ് അസുഖങ്ങളുള്ള ഒരാൾ ആ അസുഖം മൂർച്ഛിച്ച് മരണമടഞ്ഞശേഷം കൊവിഡ്‌ പോസിറ്റീവാണെങ്കിൽ പോലും കൊവിഡ് മരണത്തിൽ ഉൾപ്പെടുത്താൻ പാടില്ലെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്‌‌. എന്നാൽ സുപ്രീം കോടതി നിർദേശം നിലവിൽ വന്നതോടെ സംസ്ഥാനങ്ങളിലെ മരണങ്ങൾ പുന:പരിശോധിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News