രാജ്യാന്തര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമത്, റെക്കോര്‍ഡിട്ട് മിതാലി രാജ്

രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടത്തില്‍ മിതാലി രാജ്. ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ ചാര്‍ലോട്ട് എഡ്വേര്‍ഡ്സിനെ മറികടന്നാണ് മിതാലിയുടെ നേട്ടം.

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിലാണ് മിതാലി ചരിത്ര നേട്ടത്തിലേക്ക് എത്തിയത്. മൂന്ന് ഫോര്‍മാറ്റിലുമായി 10,273 റണ്‍സ് ആണ് മിതാലിയുടെ അക്കൗണ്ടിലുള്ളത്. ഇംഗ്ലണ്ടിനെതിരെ ആശ്വാസ ജയത്തിലേക്ക് ഇന്ത്യ എത്തിയത് 75 റണ്‍സിന്റെ മിതാലിയുടെ ഇന്നിങ്സ് ബലത്തിലാണ്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 219 റണ്‍സ് ആണ് നേടിയത്. മൂന്ന് പന്തുകള്‍ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ വനിതാ ടീം ജയം പിടിച്ചു. മന്ദാന 57 പന്തില്‍ നിന്ന് 49 റണ്‍സ് നേടി. അവസാന ഏകദിനം ഇന്ത്യ ജയിച്ചെങ്കിലും ആദ്യ രണ്ട് ഏകദിനവും പിടിച്ച് ഇംഗ്ലണ്ട് നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News