കാലിഫോർണിയയിൽ കാട്ടുതീ പടരുന്നു: ആയിരക്കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചു

കാലിഫോർണിയയിൽ വ്യാപകമായി കാട്ടുതീ പടരുന്നു.തെക്കൻ കാലിഫോർണിയയിലെ നാല്പതിനായിരം ഏക്കറിലധികം പ്രദേശത്തേക്ക് കാട്ടുതീ വ്യാപിച്ചെന്നാണ് റിപ്പോർട്ട്.

പ്രധാനമായും മൂന്ന് തരത്തിലുള്ള കാട്ടു തീയാണ് പടരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ജൂൺ 24 ന് സിസ്‌കിയു കൗണ്ടിയിൽ ആരംഭിച്ച ലാവാ ഫയറിൽ 24,460 ഏക്കറോളം കത്തി നശിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

തീ പടർന്നതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്.ക്ലമത്ത് ദേശിയ വനത്തിന് കിഴക്കായി ജൂൺ 28 ന് ആരംഭിച്ച ടെനൻറ് ഫയറിൽ 10,012 ഏക്കറോളം കത്തി നശിച്ചിരുന്നു എന്ന് കാലിഫോർണിയ ഡിപ്പാർട്മെൻറ് ദി ഫോറെസ്റ്ററി ആൻഡ് ഫയർ പ്രൊട്ടക്ഷൻ അറിയിച്ചു.

27 വീടുകളാണ് സാൾട്ട് ഫയറിൽ കത്തി നശിച്ചതെന്ന് യു.എസ് ഫോറസ്ററ് സർവീസ് വ്യക്തമാക്കി. 7.467 ഏക്കർ പ്രദേശമാണ് ഈ കാട്ടു തീയിൽ കത്തിയമർന്നത്. ഷാസ്റ്റ തടാകത്തിന് സമീപത്ത് കൂടി സഞ്ചരിച്ച ഏതോ വാഹനത്തിൽ നിന്നാണ് തീയുടെ ഉത്ഭവം എന്നാണ് നിഗമനം.

കാലിഫോർണിയയിൽ കാട്ടു തീ സാധാരണമാണെങ്കിലും, നേരത്തെ ആരംഭിച്ച് വൈകി കുറയുന്നതായാണ് ഈ അടുത്ത കാലത്ത് കണ്ടു വരുന്ന പ്രവണത. ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് കാലാവസ്ഥ വ്യതിയാനമാണ്.

ചൂടേറിയ വസന്തകാലവും വേനൽക്കാലവും കുറഞ്ഞുവരുന്ന മഞ്ഞും വസന്തകാലത്തിന്റെ ആരംഭത്തിൽ തന്നെ മഞ്ഞുരുകാൻ തുടങ്ങുന്നതും അടുത്തിടെ കണ്ടുവരുന്ന മാറ്റങ്ങളാണ്. ഇത് വൃക്ഷലതാദികളിൽ ഈർപ്പം കുറയാനിടയാക്കുന്നതായും വനമേഖലയിൽ കാട്ടുതീ വ്യാപിക്കാനിടയാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here