കൊവിഡ് മരണം: പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് തക്ക മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കൊവിഡ് മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന ആരോപങ്ങൾ അടിസ്ഥാന രഹിതമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഭാഗത്ത് നിന്നും കൊവിഡ് മരണവുമായി ബന്ധപ്പെട്ട് ഇതുവരെ വിമർശനങ്ങൾ ഉയർന്നിട്ടില്ലെന്നും വീണാ ജോർജ് കൈരളി ന്യൂസിന്‍റെ മിനിസ്റ്റേഴ്സ് ചേംബറിൽ പറഞ്ഞു.

കൊവിഡ് മരണവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങൾക്ക് തക്കതായ മറുപടിയാണ് ആരോഗ്യമന്ത്രി വീണാ ജോർജ് നൽകിയത്.പ്രതിപക്ഷത്തിന്‍റെ വിമർശനം വെറും രാഷ്ട്രീയ പ്രേരിതമാണ്.

കൊവിഡ് ആരംഭിച്ചിട്ട് ഇതുവരെയായി കൊവിഡ് മരണവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ല.പരാതി ലഭിച്ചാൽ നടപടിയെടുക്കും.കേന്ദ്ര സർക്കാരിൽ നിന്നോ ആരോഗ്യമന്ത്രാലയത്തിന്‍റെ ഭാഗത്ത് നിന്നോ ഇതുമായി ബന്ധപ്പെട്ട് ഒരു വിമർശനവും ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ജനകീയ സർക്കാരാണ് കേരളാ സർക്കാർ.ഇനി മുതൽ പ്രതിദിന മരണ നിരക്കുകളും വിശദാംശങ്ങളും അതാത് ദിവസം പുറത്തുവിടും.അവ്യക്തത ഉണ്ടെങ്കിൽ അവ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകുവെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News