തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,099 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,254 പേർ രോഗമുക്തരായി.8.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 8,826 പേർ ചികിത്സയിലുണ്ട്.
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 1,103 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 3 പേർ ആരോഗ്യ പ്രവർത്തകരാണ്.
പുതുതായി 2,334 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 1,918 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 36,523 ആയി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here