ADVERTISEMENT
സമ്പൂർണ ഡിജിറ്റൽ പഞ്ചായത്തായി പ്രഖ്യാപിച്ച തിരുവനന്തപുരത്തെ പുല്ലമ്പാറ പഞ്ചായത്തിനെതിരെ മനോരമ ന്യൂസ് നൽകിയത് വ്യാജവാർത്ത.ഡിജിറ്റൽ പഞ്ചായത്തായി പ്രഖ്യാപിച്ചിട്ടും ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾ ഉണ്ടെന്നായിരുന്നു മനോരമ നൽകിയ വാർത്ത. എന്നാൽ ഉദാഹരണമായി വാർത്തയിൽ കാണിച്ച കുട്ടിക്ക് പ്രഖ്യാപന പരിപാടിയിൽ മൊബൈല്‍ ഫോൺ ലഭിച്ചിരുന്നു.
പുല്ലമ്പാറ പഞ്ചായത്തിലുള്ള ആദിവാസി മേഖലയിലെ നിരവധി വിദ്യാർത്ഥികൾ ഇപ്പോഴും ഡിജിറ്റൽ വിദ്യാഭ്യാസ പരിധിയ്ക്ക് പുറത്തു തന്നെയാണ്.ഇതിന് പരിഹാരം കാണേണ്ടതിനു പകരം മറച്ചു വച്ച് ഡിജിറ്റൽ പഞ്ചായത്തെന്ന പ്രഖ്യാപനം നടത്തുന്നുവെന്നാണ് ആരോപണം.
ഇതാണ് സമ്പൂർണ ഡിജിറ്റൽ പഞ്ചായത്തായി പ്രഖ്യാപിച്ച പുല്ലമ്പാറ പഞ്ചായത്തിനെതിരെ മനോരമ ന്യൂസിൽ കഴിഞ്ഞ ദിവസം വന്ന വാർത്ത.എന്നാൽ വാർത്തയിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടി എന്നു പറഞ്ഞ വിജേഷിന് ഈ ചടങ്ങിൽ വച്ച് തന്നെ മൊബൈൽ ഫോൺ നൽകിയിരുന്നു.
പഠനത്തിന് വേണ്ട സൗകര്യം നൽകിയിട്ടും ചില കോൺഗ്രസ് പ്രവർത്തകർ വ്യാജ വാർത്ത നൽകുകയായിരുന്നുവെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്.പുല്ലമ്പാറ പഞ്ചായത്തിൽ ഇതിനോടകം തന്നെ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യങ്ങൾ പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.വ്യാജ വാർത്ത നൽകിയ മനോരമ ന്യൂസിനെതിരേയും കോൺഗ്രസ് പ്രവർത്തകർക്കെതിരേയും പ്രതിഷേധം ഉയരുകയാണ്.
ഈ വാര്‍ത്തയുടെ വീഡിയോ സ്റ്റോറി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.https://www.youtube.com/watch?v=uFowagzsMN0
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.