രാജ്യത്ത് ഏറ്റവും കുറവ് കൊവിഡ് മരണനിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിൽ കേരളവും

രാജ്യത്ത് ഏറ്റവും കുറവ് കൊവിഡ് മരണനിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിൽ കേരളവും. കേരളത്തിൽ നിലവിൽ 0.46%മാണ് മരണനിരക്ക്. രാജ്യത്ത് ഏറ്റവും കൂടുതൽ മരണനിരക്ക് റിപ്പോർട്ട്‌ ചെയ്യുന്നത് കോൺഗ്രസും ബിജെപി യും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ.

കേരളത്തെക്കാൾ ഇരട്ടിയിലേറെ മരണനിരക്ക് പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, യൂപി എന്നീ സംസ്ഥാനങ്ങളിൽ റിപ്പോർട്ട്‌ ചെയ്തു. പഞ്ചാബിൽ 2.7% മരണനിരക്ക് റിപ്പോർട്ട്‌ ചെയ്തപ്പോൾ ഉത്തർപ്രദേശിൽ 1.36% മരണനിരക്ക് രേഖപ്പെടുത്തി.

കൊവിഡ് മരണങ്ങൾ മുൻനിർത്തി കേരളത്തിനെതിരെ കോൺഗ്രസ്‌ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിക്കുമ്പോൾ, രാജ്യത്ത് ഏറ്റവും കുറവ് മരണനിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം എന്ന വസ്തുത മറച്ചു പിടിക്കുകയാണ്.

രാജ്യത്ത് നിലവിൽ ഒരു ശതമാനത്തിൽ താഴെ മരണനിരക്ക് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിൽ ഇതുവരെ 29,73,684 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 13,716 മരണങ്ങളാണ് സംഭവിച്ചത്. നിലവിൽ കേരളത്തിലെ മരണ നിരക്ക് 0.46%മാണ്. രാജ്യത്തെ സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് മരണനിരക്കുകളിൽ ഒന്നാണ് കേരളത്തിൽ ഉള്ളത് .

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തരാഖണ്ടിൽ 2.15%, മാണ് മരണനിരക്ക്, ഗോവയിൽ 1.83% വും, ഉത്തർപ്രദേശിൽ 1.36%വും ഹിമചൽ പ്രദേശിൽ 1.72% വും ഗുജറാത്തിൽ 1.22%വുമാണ് മരണ നിരക്ക്. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിലും സ്ഥിതി മറിച്ചല്ല

രാജ്യത്ത് ഏറ്റവും കൂടുതൽ മരണനിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിലൊന്ന് കോൺഗ്രസ്‌ ഭരിക്കുന്ന പഞ്ചാബ് ആണ്, 2.7% മാണ് പഞ്ചാബിലെ മരണ നിരക്ക്. ഛത്തീസ്ഘട്ടിൽ 1.35%വും രാജസ്ഥാനിൽ 1%വുമാണ് മരണനിരക്ക്. കേരളവുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയിലേറെ മരണനിരക്കാണ് കോൺഗ്രസ്‌/ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ രേഖപ്പെടുത്തുന്നത്.

ഉത്തർപ്രദേശിൽ ഗംഗയിലൂടെ ഒഴുകിവന്ന നൂറിലേറെ കൊവിഡ് രോഗികളുടെ കണക്കുകളുൾപ്പടെ ഔദ്യോദിക കണക്കുകളിൽ ചേർത്തിട്ടില്ല. ഈ വസ്തുതകൾ മറച്ചു പിടിച്ചുകൊണ്ടാണ് രാജ്യ വ്യാപക ക്യാമ്പയിയുനുകൾ നടത്തി കേരളത്തിലെ കൊവിഡ് പ്രതിരോധ ശ്രമങ്ങളെ ഇകഴ്ത്തികാട്ടാൻ പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News